പത്തനംതിട്ട : പരുമല എൻഡോക്രൈനോളജി വിഭാഗത്തിന്റെയും ജനറൽ മെഡിസിൻ വിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പ്രമേഹ ദിനാചരണം നടത്തപ്പെട്ടു. ആശുപത്രി സി.ഇ.ഓ ഫാ. എം.സി പൗലോസിന്റെ സാന്നിധ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ അഭി. ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് തിരുമേനി അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്‌ഘാടനം മുൻ പാട്നാ ഹൈക്കോടതി ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ചെയർപേഴ്‌സനുമായ ജസ്റ്റിസ് ജേക്കബ് ബെഞ്ചമിൻ കോശി നിർവഹിച്ചു. പ്രസ്‌തുത യോഗത്തിൽ രോഗികൾക്ക് സൗകര്യപ്രദമായി ചികിത്സാ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ വീട്ടിൽ ഇരുന്ന് ഫോണിലൂടെ ഡോക്ടരെ കൺസൾട്ട് ചെയ്യാൻ സാധിക്കുന്ന ടെലി കൺസൾറ്റേഷൻ സേവനത്തിന്റെയും പ്രമേഹ ദിനത്തോടനുബന്ധിച്ച് പരുമല ആശുപത്രി പ്രത്യേകമായി ഒരുക്കിയ ഒരു രൂപ ഡയബറ്റിക് ചെക്കപ്പ് പാക്കേജിന്റെ പ്രഖ്യാപനവും നടത്തപ്പെട്ടു.
തുടർന്ന് 2022 ഇൽ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷന്റെ എൻഡോക്രൈനോളജി സൂപ്പർ സ്പെഷ്യലിറ്റി പരീക്ഷയായ DrNB ഇൽ ഓൾ ഇന്ത്യ ലെവലിൽ ഒന്നാം റാങ്കും പ്രസിഡൻസ് ഗോൾഡ് മെഡലും കരസ്ഥമാക്കിയ പരുമല എൻഡോക്രൈനോളജി വിഭാഗം കൺസൾട്ടൻ്റ് ഡോ. ലാവണ്യ ബോണിയെ ആദരിക്കുകയും ചെയ്തു. ഫിനാൻസ് കോർഡിനേറ്റർ ഫാ. തോമസ് ജോൺസൻ കോർ എപ്പിസ്കോപ്പ, ചാപ്ലിൻ ഫാ. ജിജു വർഗീസ്, മെഡിക്കൽ സൂപ്രണ്ട് ഡോ. ഷെറിൻ ജോസഫ്, എൻഡോ ക്രൈനോളജി വിഭാഗം കൺസൾട്ടൻ്റുമാരായ ഡോ. നന്ദിനി പ്രസാദ്, ഡോ. ആൻട്രീസ ജോസ് ജനറൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടൻ്റുമാരായ ഡോ. രജനീഷ് ആർ, ഡോ. വിനോദ് ജോൺ, ഡോ. മാത്യു തോമസ് പി, ഡോ. റോബി പി ജോൺ കൺസൾട്ടൻ്റുമാരായ ഡോ. അജീഷ് കോശി, ഡോ. ആതിര സുരേന്ദ്രൻ, ഡോ. പ്രിൻസി പോളി എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.