പത്തനംതിട്ട : പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പടിയിറങ്ങി. രണ്ടര വര്‍ഷം ജില്ലയുടെ കളക്ടര്‍ പദവി വഹിച്ച പി.ബി. നൂഹ് ശുഭദിനമായ ഇന്ന് തിങ്കളാഴ്ചയാണ് ചുമതല കൈമാറിയത്. 2018 ജൂണിലായിരുന്നു ജില്ലയില്‍ കളക്ടറായി ചുമതലയേറ്റത്. യുവജനങ്ങളെ കൂടെ നിര്‍ത്തുന്നതില്‍ ഏറെ വിജയിച്ച ഒരാളായിരുന്നു പി.ബി നൂഹ്. ശത്രുക്കളെ മിത്രമാക്കുന്നതിനും അദ്ദേഹത്തിന് പ്രത്യേക കഴിവ് ഉണ്ടായിരുന്നു. കാര്യങ്ങള്‍ സാധിക്കുക എന്നതിലപ്പുറം ഒരു ബന്ധവും അദ്ദേഹത്തിന് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. സെല്‍ഫ് പ്രൊമോഷന്‍ വര്‍ക്കുകളിലൂടെയാണ് കൂടുതല്‍ ജനകീയനായത്.
ജില്ലാ കളക്ടറുടെ ചുമതല ഏറ്റെടുത്ത ഉടനെയുണ്ടായ 2018ലെ പ്രളയം, 2019ലെ പ്രളയം, ശബരിമല യുവതി പ്രവേശനം, കോവിഡ് ബാധ തുടങ്ങിയവയെല്ലാം പി.ബി.നൂഹിന് അഗ്നിപരീക്ഷ തന്നെയായിരുന്നു. 2018ല്‍ കളക്ടറായി വരുന്നതിനു രണ്ടുവര്‍ഷം മുമ്പ് സബ്കളക്ടറായും ജില്ലയില്‍ സേവനം അനുഷ്ഠിച്ചിരുന്നു. അന്ന് തെരഞ്ഞെടുപ്പ് കാലത്ത് മൈലപ്രയില്‍ കോണ്‍ഗ്രസുകാരുമായി കൊമ്പുകോര്‍ത്തതാണ് ജില്ലയിലെ ആദ്യ അനുഭവം.
പൊതുവേ ഇടതുപക്ഷ ചിന്താഗതിക്കാരനായ പി.ബി നൂഹ് പാര്‍ട്ടിയെ ആവുന്നത്ര സഹായിച്ചിട്ടുണ്ട്. പത്തനംതിട്ടയില്‍ കളക്ടറായി വന്നപ്പോഴും ഇടതുപക്ഷ പാര്‍ട്ടിയെ സഹായിക്കുന്ന നിലപാടായിരുന്നു ഇദ്ദേഹം സ്വീകരിച്ചത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നേരെ മുഖംതിരിച്ചായിരുന്നു നടപടികള്‍. ഇതിന്റെ ഭാഗമായി എല്‍.ഡി.എഫ് നേതാക്കളെയും ജനപ്രതിനിധികളെയും പരമാവധി പുകഴ്ത്താനും കൂടെ നില്‍ക്കുവാനും പി.ബി നൂഹ് ശ്രമിച്ചിട്ടുണ്ട്. കോന്നി മെഡിക്കല്‍ കോളേജിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അന്നത്തെ എം.എല്‍.എ അടൂര്‍ പ്രകാശ് നല്‍കിയ ഫയലുകള്‍ ചവിട്ടുകൊട്ടയില്‍ നിക്ഷേപിച്ചതും തുടര്‍ന്ന് എല്‍.ഡി.എഫ് ജനപ്രതിനിധിയായി ജെനീഷ് കുമാര്‍ വന്നപ്പോള്‍ നിമിഷനേരംകൊണ്ട് ഫയലുകള്‍ പൊക്കിയെടുത്ത് അനുമതികള്‍ നല്കിയതും രഹസ്യമാണ്. ഇതൊക്കെ അടൂര്‍ പ്രകാശും കോണ്‍ഗ്രസ് നേതാക്കളും മനസ്സില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പി.ബി നൂഹ് അടുത്ത യു.ഡി.ഫ് മന്ത്രിസഭയുടെ പ്രധാന നോട്ടപ്പുള്ളി തന്നെയാകും.
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം