പത്തനംതിട്ട : അധോലോക സംഘങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന തരത്തിലാണ് പിണറായി ഭരണമെന്നും അത് തുറന്നു പറഞ്ഞത് കൂട്ടത്തിലുള്ള പി.വി അൻവറാണ് എന്നത് ഗൗരവതരമെന്നും കെ.പി സിസി ജനറൽ സെക്രട്ടറി പഴകുളം മധു പറഞ്ഞു. ആഭ്യന്തര വകുപ്പിനെ നോക്കുത്തിയാക്കി മാറ്റിയ പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രധിഷേധ യോഗം മിനി സിവിൽ സ്റ്റേഷൻ മുന്നിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പഴകുളം മധു. ക്രമസമാധാന ചുമതലയിലുള്ള എ.ഡി ജിപി തന്നെ ക്രിമിനൽ ആക്ടിവിറ്റികൾക്ക് നേതൃത്വം നൽകുന്നു എന്നത് ഗൗരവതരവും ഭരണഘടന ലംഘനവുമാണ്. ഇത് പുറത്തു പറയുന്നത് ഭരണകക്ഷി എം എൽ എയും. കേരളത്തിൽ കേട്ട് കേഴ്വി ഇല്ലത്ത സംഭവങ്ങളാണ് രണ്ടാം പിണറായ് സർക്കാരിന്റെ കാലത്തുണ്ടാകുന്നത്. പിണറായ് രാജിവെച്ച് അന്വേഷണം നേരിടണം. അല്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും പഴകുളം മധു പറഞ്ഞു.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം പി മോഹൻരാജ്, ഡി.സി സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, ജനറൽ സെക്രട്ടറിമാരായ കെ.ജാസിം കുട്ടി, ജോൺസൺ വിളവിനാൽ, സുനിൽ എസ് ലാൽ, റോഷൻ നായർ, ബ്ലോക്ക് വൈസ് പ്രസിഡൻ്റുമാരായ പി.കെ ഇക്ബാൽ, അജിത് മണ്ണിൻ, അഫ്സൽ എസ്, വിമലാദേവി, ഷിബു കാഞ്ഞിക്കൽ, വർഗ്ഗീസ് മാത്യു, ദിനേശൻ നായർ, മണ്ഡലം പ്രസിഡൻ്റുമാരായ റെനീസ് മുഹമ്മദ്, നാസർ തോണ്ടമണ്ണിൽ, എം.ആർ രമേശ്, ജോമോൻ പുതുപറമ്പിൽ, സജി വർഗ്ഗീസ്, കെ.പി.മുകുന്ദൻ , സജി കെ സൈമൺ, ഫിലിപ്പ് അഞ്ചാനി, അഫ്സൽ ആനപ്പാറ, കെ കെ പ്രഭാകരൻ, എം.എ സിദ്ധിക്ക്, ഷാജി മോൻ, അംബിക വേണു, ജോസ് കൊടുന്തറ, ബൈജു ഭാസ്കർ, അഹമ്മദ് ഷാ, എം.പി രാജു, സാബു സാം, സി.കെ അശോക് കമാർ, വിൻസന്റ് ചിറക്കാല, ആനി സജി, ഫാത്തിമ്മ, അശോക് ഗോപിനാഥ്, ബിജു മലയിൽ, ഷാജി വർഗ്ഗീസ്, ജോയ് ജോർജ്, എന്നിവർ പ്രസംഗിച്ചു.
അധോലോക സംഘങ്ങളെ മാതൃകയാക്കി പിണറായി വിജയൻ ; പഴകുളം മധു
RECENT NEWS
Advertisment