പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം പ്രതിസന്ധിയില്‍. നിലവില്‍ കേസന്വേഷിക്കുന്ന കേരളപോലീസ് പുതുതായി കേസ് രജിസ്റ്റര്‍ ചെയ്യുന്നത് നിര്‍ത്തി. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും സിബിഐ അന്വേഷണം തുടങ്ങുന്നതില്‍ ആശയക്കുഴപ്പവും നിലനില്‍ക്കുന്നു.2000 കോടിയിലധികം രൂപയുടെ തട്ടിപ്പില്‍ ഏറെ ഗൗരവത്തോടെയാണ് ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷണം തുടങ്ങിയത്. ആദ്യ കേസ് രജിസ്റ്റര്‍ ചെയ്ത ഒരു മാസത്തിനകം പത്തനംതിട്ട ജില്ലാ പോലീസ് മേധാവി കെ ജി സൈമന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ മുഴുവന്‍ പിടികൂടുകയും ചെയ്തു.
നിക്ഷേപകരുടെ പരാതികളും ഹര്‍ജികളും ഹൈക്കോടതിയില്‍ നിരന്തരം എത്തിയതോടെ കേസ് സിബിഐക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ സിബിഐ ഇതുവരെ കേസ് അന്വേഷണം തുടങ്ങിയിട്ടുമില്ല. ഇതോടെ സിബിഐയില്‍ ആശ്വാസം കണ്ടെത്തിയ വഞ്ചിക്കപ്പെട്ടവര്‍ വീണ്ടും പ്രതിസന്ധിയിലായി. കഴിഞ്ഞ ദിവസം ദക്ഷിണ മേഖല ഐജി ഇറക്കിയ ഉത്തരവ് പ്രകാരം ഇനി എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടന്നും ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറിയ സാഹചര്യത്തിലാണ് നടപടിയെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുകളില്‍ അന്വേഷണം തുടരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത്. 1368 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളില്‍ പ്രതികള്‍ പുറത്തിറങ്ങാതിരിക്കുനുള്ള നടപടികള്‍ സ്വീകരിച്ചു. അറുപത് ദിവസത്തെ നിശ്ചിത് ഇടവേളയിലാണ് ഓരോ കേസിലും പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തുന്നതും റിമാന്റ് ചെയ്യുന്നതും. ആദ്യ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ജാമ്യം കിട്ടിയിരുന്നു.
Very poor indian justice…