തിരുവനന്തപുരം: പിഎസ്സി പരീക്ഷാ തട്ടിപ്പ് കേസില്‍ കുറ്റപത്രം കോടതി മടക്കി. രേഖകള്‍ വ്യക്തമല്ലെന്ന കാരണം പറഞ്ഞാണ് തിരുവനന്തപുരം സിജെഎം കോടതി കുറ്റപത്രം മടക്കിയത്. തൊണ്ടി മുതല്‍ സംബന്ധിച്ച രേഖകളിലും തീയതികളിലും പിശകുണ്ടെന്ന് കോടതി പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളും പോലീസ് ഉദ്യോഗസ്ഥനും പ്രതികളായ കേസിലെ കുറ്റപത്രമാണ് കോടതി മടക്കിയത്.
പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ കൃത്രിമം കാട്ടിയെന്നാണ് കേസ്. ആറു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ നേതാക്കളായിരുന്ന ശിവരജ്ഞിത്, നസീം, പ്രണവ് ഇവര്‍ക്കു കോപ്പിയടിക്ക് സഹായം ചെയ്തു നല്‍കിയ പ്രവീണ്‍, സഫീര്‍, പോലീസുകാരന്‍ ഗോകുല്‍ എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതികള്‍ സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചുവെന്നാണ് കണ്ടെത്തല്‍.