ബി കോം സ്‌പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ പത്തനംതിട്ട സിപാസ് കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് കോമേഴ്‌സില്‍ ബി. കോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍, ബി. കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍ എന്നീ പ്രോഗ്രാമുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ : 9400863277.
ലഹരി മുക്ത കേരളം എക്സിബിഷന്‍
എന്റെ കേരളം ലഹരി മുക്തം ക്യാമ്പയിനോട് അനുബന്ധിച്ച് ആറന്മുള മണ്ഡലം കേന്ദ്രീകരിച്ച് സ്‌കൂള്‍ കുട്ടികള്‍ക്കായി എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. ലഹരിവിരുദ്ധ സന്ദേശം അറിയിക്കുന്ന ഗ്ലാസ് പെയിന്റിംഗ്, ഓയില്‍ പെയിന്റിംഗ്, ബോട്ടില്‍ ആര്‍ട്ട്, കൊളാഷ്, വര്‍ക്കിംഗ് മോഡല്‍, പെയിന്റിംഗ്, ഡ്രോയിംഗ് എന്നിവ എക്സിബിഷനില്‍ അവതരിപ്പിക്കാം. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 26. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281899462, 0468 2319998 എന്നീ നമ്പറുകളിലോ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, ആറന്‍മുള എന്ന വിലാസത്തിലോ ബന്ധപ്പെടാം.
ക്വട്ടേഷന്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി സംസ്ഥാന സര്‍ക്കാര്‍ പത്തനംതിട്ട ജില്ലയില്‍ നടപ്പാക്കുന്ന പ്രധാന വികസന ക്ഷേമ പരിപാടികളുടെ ഉദ്ഘാടനം, ജില്ലാതല പരിപാടികള്‍, വാരാചരണങ്ങള്‍, റിപ്പബ്ലിക്, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയവ ഫേയ്സ്ബുക്ക് ലൈവ് സ്ട്രീം ചെയ്യുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒരു പരിപാടി ലൈവ് സ്ട്രീം ചെയ്യുന്നതിനുള്ള തുക വ്യക്തമാക്കി ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2222657.
ക്വട്ടേഷന്‍
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പ്രചാരണ പരിപാടിയുടെ ആദ്യഘട്ടമായി ജില്ലയിലെ അഞ്ചു നിയോജകമണ്ഡലങ്ങളിലെയും ജനവാസ കേന്ദ്രങ്ങളിലും കോളനികളിലും വികസന – ക്ഷേമ വീഡിയോ ചിത്രങ്ങള്‍ ശബ്ദ സംവിധാനമുള്ള എല്‍ഇഡി വോള്‍ വാഹനം ഉപയോഗിച്ച് പ്രദര്‍ശിപ്പിക്കുന്നതിന് ഈ രംഗത്ത് മികവ് തെളിയിച്ചവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അഞ്ചു ദിവസത്തെ പ്രദര്‍ശനത്തിനുള്ള തുക വ്യക്തമാക്കി ഒക്ടോബര്‍ 31ന് ഉച്ചകഴിഞ്ഞ് രണ്ടിന് അകം പത്തനംതിട്ട കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ക്വട്ടേഷന്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0468-2222657.
എന്റെ വീട് ലഹരി മുക്തം ക്യാമ്പയിന്‍
എന്റെ കേരളം ലഹരി മുക്തം ക്യാമ്പയിനോട് അനുബന്ധിച്ച് ജില്ലയിലെ കുടുംബങ്ങള്‍ക്കായി ഓണ്‍ലൈന്‍ മത്സരം സംഘടിപ്പിക്കുന്നു. ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന ആശയം പ്രമേയമാക്കി കുടുംബാംഗങ്ങള്‍ എല്ലാവരെയും ഉള്‍പെടുത്തി അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രീകരിച്ച് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ Dcpu Pathanamthitta എന്ന ഫെയ്സ്ബുക്ക് പേജില്‍ ടാഗ് ചെയ്യുക. മികച്ച വീഡിയോയ്ക്ക് സമ്മാനം ലഭിക്കും. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 26. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281899462, 0468 2319998 എന്നീ നമ്പറുകളിലോ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, മിനി സിവില്‍ സ്റ്റേഷന്‍ മൂന്നാം നില, ആറന്‍മുള എന്ന വിലാസത്തിലോ ബന്ധപ്പെടാം.
ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ ലേലം ചെയ്യും
പത്തനംതിട്ട ജില്ലയിലെ മലയാലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിസരത്ത് സൂക്ഷിച്ചിട്ടുളള ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതും മറ്റുമായ വാഹനങ്ങളില്‍ രജിസ്ട്രേഷന്‍, എഞ്ചിന്‍ ചേസിസ് നമ്പര്‍ തിരിച്ചറിഞ്ഞ വാഹനങ്ങളുടെ ഉടമസ്ഥര്‍ക്ക് വാഹനം കൈപ്പറ്റുന്നതിനായി ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍ നിന്നും നിയമപരമായ നോട്ടീസ് അയച്ചിട്ടുളളതിന്റെ സമയപരിധി അവസാനിച്ചു. വാഹനം കൈപ്പറ്റാതെയും രജിസ്ട്രേഷന്‍, എഞ്ചിന്‍ നമ്പര്‍ ചേസിസ് നമ്പര്‍ പ്രകാരം ആര്‍റ്റിഒ എന്‍ഫോഴ്സ്മെന്റ് റിക്കോര്‍ഡ്സില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത നാല് വാഹനങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ സൂചനകള്‍ മുഖേന ഏതെങ്കിലും വിധത്തില്‍ വാഹനങ്ങള്‍ തങ്ങളുടേതാണെന്ന് തോന്നുകയോ സംശയിക്കുകയോ ചെയ്യുന്ന പക്ഷം വാഹനം പരിശോധിച്ച് ഉറപ്പു വരുത്തി അത്തരം വാഹനങ്ങള്‍ സംബന്ധിച്ച് ആര്‍ക്കെങ്കിലും പരാതികളോ എതിര്‍ വാദങ്ങളോ ഉണ്ടെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം 15 ദിവസത്തിനകം എസ്എച്ച്ഒ മുമ്പാകെ നേരിട്ട് ബോധിപ്പിക്കണം. അല്ലാത്തപക്ഷം അനുവദിച്ച സമയപരിധിക്ക് ശേഷം ലേല നടപടികള്‍ പ്രകാരം വാഹനങ്ങളുടെ ഡിസ്പോസല്‍ നടത്തി സര്‍ക്കാരിലേക്ക് മുതല്‍ കൂട്ടുമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ അറിയിച്ചു. ഫോണ്‍ : 0468 2222630.
ഗതാഗത നിയന്ത്രണം
കായംകുളം-പത്തനാപുരം റോഡില്‍ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാല്‍ പത്തനാപുരം ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ പ്ലാന്റേഷന്‍ ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് പാലമുക്ക് വഴി ഏഴംകുളം -കൈപ്പട്ടൂര്‍ കയറി ഏഴംകുളത്ത് എത്തി അടൂരിലേക്കും അടൂരില്‍ നിന്നും പത്തനാപുരം ഭാഗത്തേക്ക്പോകുന്ന വാഹനങ്ങള്‍ കായംകുളം-പത്തനാപുരം റോഡിലൂടെ തന്നെ വണ്‍വേ ആയി കടന്നുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
സ്‌കോള്‍ കേരള പ്രവേശന തീയതി നീട്ടി
സ്‌കോള്‍ കേരള വിഎച്ച്എസ്സി അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിലേക്കുളള ഒന്നാം വര്‍ഷ പ്രവേശന തീയതി നീട്ടി. പിഴയില്ലാതെ ഒക്ടോബര്‍ 26 വരെയും 60 രൂപ പിഴയോടെ 31 വരെയും ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷനു ശേഷം ഡൗണ്‍ലോഡ് ചെയ്ത അപേക്ഷകളുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും രണ്ട് ദിവസത്തിനകം അതത് സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപ്പെടുത്തലോടുകൂടി എക്സിക്യൂട്ടീവ് ഡയറക്ടര്‍, സ്‌കോള്‍ കേരള, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ : 0471 2348581, 2342950, 2342271, 2342369.
സ്‌കോള്‍ കേരള ഓറിയന്റേഷന്‍ ക്ലാസ്
സ്‌കോള്‍ കേരള മുഖാന്തിരം ഹയര്‍ സെക്കന്‍ഡറി കോഴ്സിന് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്ത 2021-23 ബാച്ചിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുടെ നിരന്തര മൂല്യ നിര്‍ണയത്തിന്റെ ഭാഗമായുളള ഓറിയന്റേഷന്‍ ക്ലാസുകള്‍ അതത് പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍ : 0471 2348581, 2342950, 2342271, 2342369.
പരുമല പെരുനാള്‍ തീര്‍ഥാടനം: യോഗം നാളെ (21)
പരുമല പെരുനാള്‍ തീര്‍ഥാടനത്തിന് ആവശ്യമായ ക്രമീകരണങ്ങള്‍ /മുന്നൊരുക്കങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നാളെ (21) ഉച്ചയ്ക്ക് 12 ന് തിരുവല്ല റവന്യൂ ഡിവിഷണല്‍ ഓഫീസില്‍ യോഗം ചേരും.
ടെന്‍ഡര്‍
ചാത്തങ്കേരി സമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ആഞ്ഞിലി മരം മുറിക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ ഒന്നിന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍ : 0469 2732655.
അതിദാരിദ്ര്യം നിര്‍മാര്‍ജന പദ്ധതി: അവകാശം അതിവേഗം ക്യാമ്പയിന്‍
ഇലന്തൂര്‍ ബ്ലോക്കില്‍ അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ ഭാഗമായി അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് അവശ്യ രേഖകള്‍ നല്‍കുന്നതിന്റെ ബ്ലോക്ക്തല പരിപാടി നാളെ (21) രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ.ഇന്ദിരാദേവി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പരിധിയിലെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളും റവന്യൂ, സപ്ലൈ ഓഫീസ്, അക്ഷയ സെന്റര്‍ തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുക്കും. ഈ ക്യാമ്പയിനില്‍ അതിദാരിദ്ര്യ കുടുംബങ്ങളുടെ അവശ്യ രേഖകള്‍ നല്‍കുന്നതിനുളള നടപടികള്‍ സ്വീകരിച്ചതായി ഇലന്തൂര്‍ ബിഡിഒ അറിയിച്ചു.
എംബിഎ സ്പോട്ട് അഡ്മിഷന്‍
കേരള സര്‍ക്കാരിന്റെ സഹകരണവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) കീഴിലുള്ള ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലെ അക്ഷരനഗരിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് ആന്‍ഡ് ടെക്നോളജി(ഐഎംടി) പുന്നപ്രയില്‍ 2022 -2024 വര്‍ഷത്തേക്കുള്ള ദ്വിവത്സര ഫുള്‍ടൈം എംബിഎ പ്രോഗ്രാമില്‍ ഒഴിവുള്ള സീറ്റിലേക്ക് ഒക്ടോബര്‍ 22 ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്ക് ഉള്ളവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ : 0477 2 267 602, 9746 125 234, 9847 961 842, 8301 890 068.
റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ റൂറല്‍ ഡവലപ്മെന്റ് വകുപ്പില്‍ വില്ലേജ് എക്സ്റ്റെന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് രണ്ട് തസ്തികയിലേക്ക് (സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് ഫോര്‍ എസ് സി /എസ് റ്റി മാത്രം ) (കാറ്റഗറി നം. 307/20) 20000-45800 അടിസ്ഥാന ശമ്പളത്തില്‍ 27.12.2021 ല്‍ നടന്ന ഒ.എം.ആര്‍ ടെസ്റ്റിന്റെ 30.09.2022 പ്രാബല്യത്തിലുളള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.
ഗതാഗതനിയന്ത്രണം
പത്തനംതിട്ട അബാന്‍ മേല്‍പാലനിര്‍മാണത്തിന്റെ ഭാഗമായി അബാന്‍ ജംഗ്ഷനില്‍ നിന്നും മുത്തൂറ്റ് ഭാഗത്തേക്കുള്ള റിംഗ് റോഡില്‍ പൈലിംഗ് പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ ഭാഗത്ത് ഒക്ടോബര്‍ 22 മുതല്‍ വണ്‍വേ ട്രാഫിക്ക് മാത്രമായിരിക്കും അനുവദിക്കുക. കുമ്പഴയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കണ്ണംങ്കര ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് കല്ലറകടവ് റോഡ് വഴി റിംങ് റോഡില്‍ പ്രവേശിക്കേണ്ടതാണ്. അടൂര്‍ പന്തളം ഭാഗത്ത് നിന്നും വരുന്ന റാന്നി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സ്റ്റേഡിയം ജംഗ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് റിംങ് റോഡില്‍ പ്രവേശിച്ചു പോകേണ്ടതാണെന്നും കേരള റോഡ് ഫണ്ട് ബോര്‍ഡ് പത്തനംതിട്ട എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.