പത്തനംതിട്ട : വനം വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്ത് മർദ്ദിച്ച് അവശനാക്കിയ കാരണം തൂങ്ങി മരിച്ച തേക്കുതോട് സ്വദേശി രാധാകൃഷ്ണന്റെ മരണത്തിന് കാരണക്കാരായവർക്ക് എതിരെ അടിയന്തിര നടപടി എടുക്കാൻ സർക്കാർ തയ്യാറാകണം എന്ന് വിക്ടർ ടി തോമസ് പറഞ്ഞു. ഫോറസ്റ്റുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സി പി ഐ (എം) എടുത്ത നിലപാടിനെ സ്വാഗതം ചെയ്യുന്നു. മൂന്ന് വർഷം മുമ്പ് സമാനമായ രീതിയിൽ ആയിരുന്നു ചിറ്റാറിലെ മത്തായിയുടെ മരണം. ആ കുടുംബത്തിനും നീതിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. മത്തായി വിഷയത്തിലും സി പി ഐ (എം) ശക്തമായ നടപടി സ്വീകരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തിൽ പോലീസിന്റെ ജോലി ഫോസ്റ്റ് ഡിപ്പാർട്ട്മെന്റ് ഏറ്റെടുത്തിരിക്കുകയാണ്. നിരപരാധികളെ മർദ്ദിച്ച് കുറ്റക്കാരാക്കുന്ന അവസ്ഥയാണ് നിലവിൽ ഉള്ളത്. തൊഴിലുറപ്പ് പണി ചെയ്തു കൊണ്ടിരുന്ന ഇടത്ത് നിന്ന് ഏകദേശം 30 ആളുകളുടെ മുന്നിൽ നിന്നാണ് രാധാകൃഷ്ണനെ ഫോറസ്റ്റ്കാർ പിടിച്ചു കൊണ്ടുപോയത്. രാധാകൃഷ്ണനെ ചേദ്യം ചെയ്യാൻ കൊണ്ടുപോയിട്ട് തിരിച്ചു വന്നപ്പോൾ ക്രൂരമായ മർദ്ദനവും മനസികനില തകർത്തും ആണ് വിട്ടത്. തന്നെ കള്ളക്കേസിൽ കുടുക്കാൻ ആണ് ഫോറസ്റ്റ്കാർ ശ്രമിക്കുന്നത് എന്ന് രാധാകൃഷ്ണൻ അടുത്ത സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പറഞ്ഞിരുന്നു. വിഷയത്തിൽ സമഗ്രമായ ജുഡീഷ്യൽ അന്വേഷണം ഉണ്ടാകണം, കുടുംബത്തിന് അടിയന്തര സഹായം സർക്കാർ പ്രഖ്യാപിക്കണം, ഒരു കുടുംബത്തെ അനാഥമാക്കിയ കുറ്റക്കാരായ ഉദ്യോഗസ്ഥന്മാരെ സർവീസിൽ നിന്ന് പുറത്താക്കണം എന്ന് സെൻട്രർ ട്രാവൻകൂർ ഡെവലമെന്റ് കൗൺസിലിൽ ചെയർമാൻ വിക്ടർ ടി തോമസ് തേക്കുതോട്ടിൽ രാധാകൃഷ്ണന്റെ വീട് സന്ദർശിച്ചു കൊണ്ട് ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033