ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി കര്‍ണാടകയിലെത്തി. പ്രചാരണ പരിപാടിക്കിടെ കര്‍ഷകരുടെ ദുരിതം അവഗണിച്ചതിന് കേന്ദ്ര സര്‍ക്കാരിനെ രാഹുല്‍ രൂക്ഷമായി വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഒന്നോ രണ്ടോ വ്യവസായികളിലാണ് കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കാന്‍ ആ നയത്തില്‍ മാറ്റം വരുത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ബെന്‍ലാഗാവിയിലെ രാംദുര്‍ഗ് മേഖലയിലെ കരിമ്പ് കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. സംസ്ഥാനത്ത് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട നിരക്കുകള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പണപ്പെരുപ്പം ഉയരുകയാണ്. ഗ്യാസ് സിലിണ്ടറുകളുടെയും ഇന്ധനത്തിന്റെയും വില കുതിച്ചുയരുന്നു. ഈ സഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ലാഭം ഉണ്ടാകില്ല, ഞങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുകയും മാര്‍ക്കറ്റിംഗ് മെച്ചപ്പെടുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ്ടി ചില പ്രത്യേക വ്യക്തികള്‍ക്ക് വേണ്ടി ചെയ്തതാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.