കാസർകോട് : ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ മറ്റൊരു ചിഹ്നത്തിന് വോട്ട് ചെയ്ത് എംപി രാജ്മോഹൻ ഉണ്ണിത്താൻ. എംപിയുടെ വാർഡിൽ മൽസരിക്കുന്ന ലീഗ് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്തത്. പടന്നക്കാട് എസ്എൻ യുപി സ്കൂളിലായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ വോട്ട് ചെയ്തത്.
പതിനെട്ടാമത്തെ വയസ്സിൽ വോട്ടവകാശം കിട്ടിയതു മുതൽ കൈപ്പത്തി ചിഹ്നത്തിനാണ് വോട്ടുചെയ്തിരുന്നത്. ഞാൻ ജീവിക്കുന്ന സ്ഥലം പഞ്ചായത്തിൽനിന്ന് മുൻസിപ്പാലിറ്റിയും കോർപറേഷനും ആയപ്പോഴും തദ്ദേശസ്വയംഭരണ, പാർലമെന്റ്, അസംബ്ലി തിരഞ്ഞെടുപ്പുകളിലും കൈപ്പത്തിക്കു മാത്രമാണ് വോട്ടുചെയ്തത്. ജീവിതത്തിൽ ആദ്യമായി ‘ഏണി’ അടയാളത്തിൽ വോട്ടു ചെയ്തുവെന്നും ഉണ്ണിത്താൻ പറഞ്ഞു.
കൈപ്പത്തി കുറച്ചു കാലം കൂടെ മാത്രമേ ലീഗിന് സഖ്യ കക്ഷി ആയി കൂടെ കാണുകയുള്ളു. സ്വന്തമായി സമുദായ വോട്ട് കൂടി വരുമ്പോൾ അവർ ഒറ്റയ്ക്ക് മത്സരിക്കും. പിന്നെ ഏണി ചിഹ്നത്തിൽ തന്നെ എല്ലാ കാലവും വോട്ട് ചെയ്യാം.