തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ഭൂമിക്കും പട്ടയം നൽകുമെന്ന് റവന്യു മന്ത്രി കെ.രാജൻ. അർഹർക്കും ഭൂരഹിതർക്കും ഭൂമി നൽകുക എന്ന ലക്ഷ്യം വേഗത്തിൽ പൂർത്തിയാക്കാൻ പട്ടയം മിഷന് രൂപം നൽകും. പട്ടയ അപേക്ഷകൾക്കും പട്ടയം നൽകാനുള്ള തടസം രേഖപ്പെടുത്താനും ഡാഷ്ബോർഡ് നിലവിൽ വന്നു. ഇത് വിപുലീകരിക്കാൻ എംഎൽഎ മാരുടെസാന്നിധ്യത്തിൽ ജനപ്രതിനിധികളുടെ യോഗം ചേരും. മലയോര ആദിവാസി വിഭാഗത്തിന് ഭൂമി നൽകുന്നത് വേഗത്തിലാക്കാൻ സ്റ്റാൻഡേർഡ് ഓപ്പറേഷൻ പ്രൊസീജ്യർ തയ്യാറാക്കിയിട്ടുണ്ട്.
നാലുവർഷംകൊണ്ട് കേരളത്തെ സമ്പൂർണ്ണമായി അളക്കും. ഓരോ ഭൂമിക്കും ഓരോ ഡിജിറ്റൽ രേഖയുണ്ടാകും. ഡിജിറ്റൽ വാല്യൂ ഉണ്ടാക്കുന്ന വിശദാംശങ്ങൾ അതിൽ ഉൾപ്പെടുത്തും. കേരളത്തിന്‍റെ പൊതു ഡേറ്റാ ബേസായി അത് ഉപയോഗിക്കാൻ സാധിക്കും. ഏതൊക്കെ വകുപ്പുകൾക്ക് ഇത് ഉപയോഗപ്രദമാകുമോ അവയെല്ലാം സംയോജിപ്പിക്കുന്ന നടപടി ഉണ്ടാകും. ഇതിനായി മറ്റു വകുപ്പുകളുമായി ആവശ്യമായ കൂടിയാലോചന നടത്തുമെന്നും മന്ത്രി കെ.രാജൻ നിയമസഭയെ അറിയിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.