ചാരുംമൂട് : നൂറനാട് പാറ ജംഗ്ഷന്‍ – ഇടപ്പോൺ റോഡിൽ വാഹനാപകടം പതിവായി. ഒരാഴ്ചക്കുള്ളിൽ മുതുകാട്ടുകരയ്ക്കും പാറ ജംഗ്ഷനും ഇടയിൽ രണ്ടിടങ്ങളിലായുണ്ടായ അപകടങ്ങളിൽ കാറിടിച്ച് സ്വകാര്യവ്യക്തികളുടെ മതിലുകൾ തകർന്നു. കഴിഞ്ഞരാത്രി മുതുകാട്ടുകര ക്ഷേത്ര ജംഗ്ഷനിലെ വളവിൽ കാറിന്റെ നിയന്ത്രണംതെറ്റി ശ്രീരംഗം കരുണാകരൻ പിള്ളയുടെ വീടിന്റെ മതിൽ തകർത്തു. രണ്ടുവർഷത്തിനിടെ മൂന്നാം തവണയാണ് ശ്രീരംഗത്തെ മതിൽ വാഹനങ്ങൾ ഇടിച്ചു തകർക്കുന്നത്.
മുതുകാട്ടുകര തെക്ക് പരബ്രഹ്മോദയം എൻ.എസ്.എസ്. കരയോഗത്തിനു സമീപം കൊച്ചുതുണ്ടിൽ സന്തോഷ് കുമാറിന്റെ വീടിന്റെ മതിലും കാറിടിച്ചു തകർന്നു.
പുതിയതായി നിർമിച്ച മതിലാണു തകർന്നത്. പാറ ജംഗ്ഷന്‍-ഇടപ്പോൺ ആറു കിലോമീറ്റർ ദൂരത്തിലുള്ള റോഡ് ദേശീയനിലവാരത്തിൽ നവീകരിച്ചതിനുശേഷമാണ് വാഹനാപകടങ്ങൾ വർധിച്ചത്. വാഹനങ്ങളുടെ അമിതവേഗവും മഴവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതും റോഡിന്റെ ഉപരിതലത്തിലെ മിനുസവുമാണ് വാഹനങ്ങൾ തെന്നിമാറാൻ കാരണമെന്നാണു കണ്ടെത്തൽ. മുതുകാട്ടുകര ക്ഷേത്ര ജംഗ്ഷനിലെ കൊടുംവളവ് നിവർത്തി അടിക്കടിയുണ്ടാകുന്ന വാഹനാപകടങ്ങൾക്ക് ശാശ്വതപരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.