തിരുവനന്തപുരം: 17കാരിയെ ബെംഗളൂരുവിലെത്തിച്ച് പീഡിപ്പിച്ച കേസില്‍ യുവാവും ഒത്താശ ചെയ്ത അമ്മാവനും പിടിയില്‍. തമിഴ്‌നാട് കുളച്ചല്‍ സ്വദേശി ജീവി മോന്‍ (27), അമ്മാവന്‍ ജറോള്‍ഡിന്‍ (40) വയസ് എന്നിവരാണ് പിടിയിലായത്. വലിയമല പോലീസാണ് ഇരുവരെയും പിടികൂടിയത്. ഫെബ്രുവരി 20നാണ് സംഭവം നടന്നത്. 17കാരിയെ ജീവിമോന്‍ വീട്ടില്‍ നിന്ന് കടത്തിക്കൊണ്ട് പോയി ബെംഗളൂരുവിലെത്തിച്ച് പീഡിപ്പിച്ചത്.
ബാംഗ്ലൂരിലെ ഹുസൂരില്‍ എത്തിയ ഇരുവരും ഇവിടെ മുറിയെടുത്ത് ഒരു മാസക്കാലമായി താമസിച്ചു വരികയായിരുന്നു. ഇതിനിടയില്‍ പല തവണ ജീവിമോന്‍ കുട്ടിയെ ലൈംഗീക പീഡനത്തിന് ഇരയാക്കി. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരവെയാണ് ഇരുവരും ബെംഗളൂരുവില്‍ നിന്നും പിടികൂടിയത്. പെണ്‍കുട്ടിയെ കടത്തി കൊണ്ട് പോകാന്‍ സഹായം ഒരുക്കിയതിനും കൃത്യം ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തതിനാണ് അമ്മാവന്‍ ജറോള്‍ഡിനെതിരെ കേസെടുത്തിരിക്കുന്നത്. ഇരുവര്‍ക്കും എതിരെ തമിഴ്‌നാട്ടില്‍ നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു.