ആലപ്പുഴ : ചീഞ്ഞ് അളിയുന്ന കമ്മികള്‍, പെണ്ണ് പിടുത്തവും പീഢനവും അലങ്കാരമാക്കിയ സഖാക്കള്‍ കായംകുളത്ത് സോഷ്യല്‍ മീഡിയവാര്‍ ശക്തം. സിപിഎമ്മിലെ ചേരിപ്പോരില്‍ ജില്ലാ പഞ്ചായത്ത് അംഗവും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ യുവനേതാവിനെതിരായ ഗാര്‍ഹിക പീഡനപരാതി ഗ്രൂപ്പുകള്‍ക്ക് ആയുധമായി. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയാണ് പാര്‍ട്ടി നേതൃത്വത്തിനും പോലീസിനും ലഭിച്ചിരിക്കുന്നത്. ആരോപണവിധേയനായ യുവനേതാവ് നാട്ടില്‍നിന്ന് മാറിനില്‍ക്കുകയാണ്.
സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ മുന്‍ ഭാരവാഹിയുമായിരുന്നു മര്‍ദ്ദനമേറ്റ യുവനേതാവിന്‍റെ ഭാര്യ. തദ്ദേശ സ്ഥാപന ഭാരവാഹിയും പാര്‍ട്ടി കായംകുളം ഏരിയ കമ്മിറ്റി അംഗവുമാണ് യുവനേതാവ്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി ഇവരുടെയിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. പല തവണ പാര്‍ട്ടി നേതൃത്വം ഇടപെട്ട് പ്രശ്പരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.
ഔദ്യോഗിക വാഹനത്തിന്‍റെ ബോര്‍ഡ് മറച്ച് ബന്ധമുള്ള സ്ത്രീയുമായി യാത്ര പോയതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവിലാണ് യുവനേതാവ് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ചത്. പരിക്കേറ്റ് ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തടുര്‍ന്നാണ് സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കൂടിയായ യുവതിയുടെ പിതാവ് മുഖ്യമന്ത്രിക്കും പാര്‍ട്ടി ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്കും പരാതി നല്‍കിയത്. മര്‍ദ്ദനവിവരം പുറത്തുവന്നതോടെ ഇന്നലെ രാത്രിയോടെ യുവതിയുടെ വീട്ടിലെത്തി പോലീസ് മൊഴി രേഖപ്പെടുത്തി.
കായംകുളത്തെ ചേരിപ്പോരില്‍ ഒരു പക്ഷത്ത് സജീവമായി നിലകൊള്ളുന്ന നേതാവിനെതിരായ ആരോപണം പാര്‍ട്ടിക്ക് പുതിയ തലവേദനയായി. കുടുംബപ്രശ്‌നമെന്ന നിലയില്‍ ആദ്യം ഇതിനെ അവഗണിച്ചെങ്കിലും പോലീസ് മൊഴി രേഖപ്പെടുത്തിയതോടെ പാര്‍ട്ടിക്കും വിഷയം പരിശോധിക്കേണ്ടിവരും. ആരോപണം നേരിടുന്ന യുവനേതാവിന്‍റെ എതിര്‍ചേരി നടപടിയുണ്ടാകണമെന്ന ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.