തിരുവനന്തപുരം : കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടപ്പെടും. നിബന്ധനകള്‍ പാലിക്കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കാണ് ബാങ്ക് പദവി നഷ്ടമാകുക. ബാങ്കിംഗ്, നിക്ഷേപം എന്നിവയില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച വ്യവസ്ഥകള്‍ നടപ്പാക്കാത്ത സഹകരണ സംഘങ്ങള്‍ക്കെതിരെയാണ് റിസര്‍വ് ബാങ്കിന്‍റെ നടപടി. സുതാര്യമല്ലാത്ത പണമിടപാടുകള്‍ നിയന്ത്രിക്കാനുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ തീരുമാനത്തിന്‍റെ ഭാഗമായാണ് സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി എടുത്തുകളയുന്നത്.
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടപ്പെടും
RECENT NEWS
Advertisment