പത്തനംതിട്ട: സംസ്ഥാന ജൂണിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ പെൺകുട്ടികളുടെ ഫൈനൽ മത്സരത്തിൽ കോഴിക്കോട് ജില്ലാ ടീം എറണാകുളത്തിനെ 25-20, 24-26, 25 – 14, 18 എന്ന സ്കോറിൽ പരാജയപ്പെടുത്തി. ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരവും ആലപ്പുഴയും തമ്മിൽ നടന്ന ഫൈനൽ മത്സരത്തിൽ 25 – 22, 25-17, 24 – 26, 25 – 19 സ്കോറിൽ തിരുവനന്തപുരം ജേതാക്കളായി. വിജയികൾക്കുള്ള പുതുക്കുളം പാലക്കോത്തു പീടികയിൽ പി.ജി. മാത്യു മെമ്മോറിയൽ എവറോളിംഗ് ട്രോഫികൾ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സമ്മാനിച്ചു.
സംസ്ഥാന പ്രസിഡന്റ് ബിനോയ് ജോസഫിന്റെ അദ്ധ്യക്ഷതയിൽ വോളിബോൾ ഫെഡറേഷൻസ് ഓഫ് ഇന്ത്യാ അസോസിയേഷൻസ് സെക്രട്ടറി പ്രൊഫ. നാലകത്ത് ബഷീർ, മുസലിയാർ മാനേജിംഗ് ട്രസ്റ്റി പി.എ. ഹബീബ് മുഹമ്മദ്, സംഘാടക സമിതി വർക്കിംഗ് ചെയർമാൻ ജോഷ്വാ മാത്യു, സംസ്ഥാന ജോയിന്റ് സെക്രട്ടറി ടി.ആർ. ബെന്നി, സംഘാടക സമിതി ജനറൽ കൺവീനർ കടമ്മനിട്ട കരുണാകരൻ, കൺവീനർ അഷ്റഫ് കെ., നാഷണൽ റെഫറി സുധീർ പി.എസ്, ടി.എൻ. സോമാജൻ, അമൃത് രാജ്, സിബി ചേത്തക്കൽ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033