ചെന്നൈ : വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. രാമനാഥപുരത്തെ എയ്ഡഡ് സ്‌കൂളിലെ സയന്‍സ് അധ്യാപകനെയാണ് അറസ്റ്റ് ചെയ്തത്.
വിദ്യാര്‍ഥിനികളുടെ മൊബൈല്‍ നമ്പറുകള്‍ വാങ്ങിയ അധ്യാപകന്‍ ഇവരെ നിരന്തരം വിളിച്ച് ശല്യപ്പെടുത്തുകയും അസഭ്യമായി സംസാരിക്കുകയും ചെയ്തിരുന്നു. സ്‌പെഷല്‍ ക്ലാസ് എന്ന പേരില്‍ വിദ്യാര്‍ഥിനികളെ വീട്ടിലേക്ക് വിളിക്കുകയും ചെയ്തിരുന്നു. താന്‍ പറയുന്നത് അനുസരിച്ചില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയാണ് പീഡനമെന്ന് വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നു.
അധ്യാപകന്‍ വിദ്യാര്‍ഥിനിയെ വിളിച്ച് സംസാരിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. വീട്ടിലേക്ക് വരാനായി വിദ്യാര്‍ഥിനിയെ ഇയാള്‍ നിര്‍ബന്ധിക്കുന്നുണ്ട്. നിരവധി പേര്‍ മുമ്പും തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്ന് അധ്യാപകന്‍ പറയുന്നു. വിവരം പുറത്തുവന്നതോടെ രക്ഷിതാക്കള്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. സമൂഹമാധ്യമങ്ങളിലും വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അധ്യാപകനെ പോക്‌സോ നിയമം ചുമത്തി അറസ്റ്റ് ചെയ്തതായും വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു. അധ്യാപകര്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം കാട്ടുന്ന സംഭവങ്ങള്‍ തമിഴ്‌നാട്ടില്‍ വര്‍ധിക്കുകയാണ്. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
As a teacher I could say in most of the schools there is a potential this sort of teacher…Parents should beware