തിരുവനന്തപുരം : കെഎസ്ആർടിസി കൺസഷൻ നിയന്ത്രണം വിദ്യാർത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാവപ്പെട്ടവരോടുള്ള നീചമായ നടപടിയാണ് ഇത്. കൺസെഷനിൽ നിയന്ത്രണം കൊണ്ടുവരാനുള്ള തീരുമാനം പിൻവലിക്കണം. പെൻഷൻ വിതരണത്തിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി നൽകണം. മുന്നറിയിപ്പില്ലാതെയുള്ള നടപടിയാണ് ഉണ്ടായതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അമിത് ഷായുടെ സന്ദർശനത്തെ സിപിഐഎം ഭയക്കുന്നുണ്ട്. പല ചോദ്യങ്ങൾക്കും ദേശീയ തലത്തിൽ മറുപടി പറയേണ്ടിവരും. അമിത് ഷാ വരുമ്പോൾ എല്ലാം തുറന്നുപറയുമെന്ന ഭയമാണ് സിപിഐഎമ്മിനെന്നും എം വി ഗോവിന്ദന് മറുപടിയായി സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിദ്യാർത്ഥി കൺസഷനിൽ പുതിയ മാർഗനിർദ്ദേശവുമായി കെഎസ്ആർടിസി രംഗത്തുവന്നത്.
ആദായ നികുതി നല്‍കുന്ന രക്ഷിതാക്കളുടെ കുട്ടികള്‍ക്ക് യാത്രാ ഇളവില്ല. ബിപിഎല്‍ പരിധിയില്‍ വരുന്ന കുട്ടികള്‍ക്ക് സൗജന്യ നിരക്കിൽ യാത്ര ഒരുക്കും. 25 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷൻ നൽകില്ല. 2016 മുതല്‍2020 വരെ 966.51 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടായ സാഹചര്യത്തിലാണ് കെഎസ്ആര്‍ടിസിയുടെ മാര്‍ഗനിര്‍ദേശം. കെഎസ്ആർടിസി എം ഡി ബിജുപ്രഭാകറിന്റേതാണ് നിർദേശം.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.