കോഴിക്കോട്: മന്ത്രവാദചികിത്സയ്ക്കിടെ പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റില്‍. എടവണ്ണ സ്വദേശി ഷിജു ആണ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ഇനി ഒരു ദുര്‍മരണം കൂടി നടക്കുമെന്ന് വിശ്വസിപ്പിച്ചും മന്ത്രവാദത്തിലൂടെ നേട്ടം ഉണ്ടാകുമെുന്നും പറഞ്ഞാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കഴിഞ്ഞ മാസം 29നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ചായിരുന്നു 35കാരന്‍ മന്ത്രവാദം നടത്തിയത്.
മന്ത്രവാദത്തിനിടെയായിരുന്നു പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. സഹികെട്ട് പെണ്‍കുട്ടി സുഹൃത്തിനോട് വിവരം പറയുകയായിരുന്നു. സുഹൃത്ത് ചൈല്‍ഡ് ലൈനിനെയും പോലീസിനെയും അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ഇത്തരത്തില്‍ മറ്റ് ആരെയെങ്കിലും സമാനമായ രീതിയില്‍ പീഡിപ്പിച്ചിട്ടുണ്ടോ എന്നതുള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.