മസ്കത്ത് : ഒമാനിൽ ഇലക്ട്രിക്സ്കൂട്ടറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിച്ചതോടെ ആശങ്കയും ഉയർന്നു. ഓഫിസിൽ പോകുന്നതടക്കമുള്ള ആവശ്യങ്ങൾക്ക് സ്ത്രീകളും ഇ-സ്കൂട്ടറുകൾ ഉപയോഗിക്കാൻ തുടങ്ങിയതോടെ അപകട സാധ്യതയും വർധിക്കുന്നു. താരതമ്യേന ചെലവു കുറഞ്ഞതും സമയം ലാഭിക്കാൻ കഴിയുന്നതും ആയതിനാൽ നിരവധി പേരാണ് ഇപ്പോൾ ഇ-സ്കൂട്ടറുകൾ ഉപയോഗിക്കുന്നത്. റോഡുകളിലെ ഗതാഗത തിരക്ക് ഒഴിവാക്കാനും പാർക്കിങ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും നിരവധി പേർ ഇ-സൈക്കിളുകളിലേക്ക് നീങ്ങുന്നുണ്ട്. എന്നാൽ, പ്രധാന റോഡുകളിൽ അവ ഉപയോഗിക്കരുതെന്ന് ആർ.ഒ.പി ഉപയോക്താക്കൾക്കു മുന്നറിയിപ്പ് നൽകി. അവ ഗതാഗതം തടസ്സപ്പെടുത്തുകയും അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നതിനാലാണ് ഈ നിർദേശം നൽകിയിരിക്കുന്നത്. ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിക്കുന്നതു കാരണം തലക്കു പരിക്കേൽക്കുമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.