റാന്നി: സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി കൊണ്ടുള്ള ജോയിൻറ് കൗൺസിൽ സംസ്ഥാന വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 4 ന് കാസർഗോഡ് നിന്നും ആരംഭിച്ച വനിതാ മുന്നേറ്റ ജാഥയ്ക്ക് റാന്നി ബ്ലോക്ക് ഓഫീസില്‍ സ്വീകരണം നൽകി. ജോയിൻറ് കൗൺസിൽ ജില്ലാ വനിതാ കമ്മിറ്റി അംഗം എസ്.ജി അമ്പിളി അധ്യക്ഷത വഹിച്ചു.
ജാഥ വൈസ്ക്യാപ്റ്റൻ വി.വി. ഹാപ്പി മുഖ്യ പ്രഭാഷണം നടത്തി. ജാഥയുടെ സ്വീകരണ ഭാഗമായുള്ള പഠനോപകരണങ്ങൾ ജാഥ ക്യാപ്റ്റൻ എം. എസ് സുഗൈതകുമാരി ഏറ്റുവാങ്ങി. ജോയിൻറ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, സംസ്ഥാന ട്രഷറർ ഗോപകുമാർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആര്‍ രമേശ്, എന്‍ കൃഷ്ണകുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍ സോയാ മോൾ, എന്‍ അനിൽ,കെ പ്രദീപ്, ആർ മനോജ് കുമാർ, ജി അഖിൽ, ജോജോ കോവൂർ, ലിസ്സി ദിവാൻ,കെ.കെ ,വിലാസിനി, ബി ശ്രീകല,ടി.എം ഹസ്ന എന്നിവര്‍ പ്രസംഗിച്ചു.