Monday, April 22, 2024 3:29 pm

സമയത്തെ ചൊല്ലി തര്‍ക്കം : കെഎസ്‌ആര്‍ടിസി ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തോലന്നൂരില്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറെ സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചു. പാലക്കാട് ഡിപ്പോയിലെ ഡ്രൈവര്‍ ഷാഹുല്‍ ഹമീദിനെയാണ് മര്‍ദിച്ചത്. പാലക്കാട് തോലന്നൂരില്‍ വൈകീട്ട് 4.30നാണ് സംഭവം. സമയം ക്രമം പാലിക്കാതെ സ്വകാര്യ ബസ് സര്‍വ്വീസ് നടത്തുന്നതിനെ കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ചോദ്യം ചെയ്തു. തുടർന്ന് വാക് തര്‍ക്കത്തിനിടെ ഷാഹുല്‍ ഹമീദിനെ സ്വകാര്യ ബസ് ജീവനക്കാർ മര്‍ദിക്കുകയായിരുന്നു.

Lok Sabha Elections 2024 - Kerala

ഇരുമ്പ് വടി കൊണ്ട് തലക്കടിയേറ്റ് ഷാഹുല്‍ ഹമീദിന് ഗുരുതരമായ പരിക്കേറ്റു. കു‍ഴല്‍മന്ദത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ഷാഹുല്‍ ഹമീദിനെ വിദഗ്ധ ചികിത്സക്കായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കെഎസ്‌ആര്‍ടിസി ബസിന് മുന്നില്‍ സമയം ക്രമം തെറ്റിച്ച്‌ ഓടിയ എസ്‌ആര്‍ടി എന്ന സ്വകാര്യ ബസിലെ ജീവനക്കാരാണ് മര്‍ദിച്ചതെന്നും നാട്ടുകാരെത്തിയപ്പോള്‍ സ്വകാര്യ ബസ് ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടെന്നും കണ്ടക്ടര്‍ സുനീഷ് പറഞ്ഞു. പാലക്കാട് ഡിപ്പോയില്‍ 15 വര്‍ഷത്തിലേറെയായി ഷാഹുല്‍ ഹമീദ് ജോലി ചെയ്ത് വരികയാണ്. സംഭവത്തില്‍ കോട്ടായി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മരിച്ചയാളുടെ പേരില്‍ കള്ളവോട്ട് ; അന്വേഷണത്തിന് മൂന്നംഗസമിതി അന്വേഷിക്കും

0
പത്തനംതിട്ട : പത്തനംതിട്ടയില്‍ മരിച്ച ആളിന്‍റെ പേരില്‍ വോട്ട് ചെയ്ത...

ചട്ടമ്പിസ്വാമി സമാധി ശതാബ്ദിയാഘോഷം സംഘടിപ്പിച്ചു

0
വള്ളികുന്നം : വിദ്യാധിരാജ ഇന്റർനാഷണലിന്‍റെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമിസമാധി ശതാബ്ദിയാഘോഷത്തിന്‍റെ ഭാഗമായി വള്ളികുന്നം...

മോദിയുടെ വിവാദപ്രസംഗം ; പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍

0
നൃൂഡൽഹി : മോദിയുടെ വിവാദപ്രസംഗത്തില്‍ പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്‍....

ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടിയെന്ന് സംശയം ; സഹോദരന്‍ കസ്റ്റഡിയില്‍

0
ആലപ്പുഴ: ആലപ്പുഴയില്‍ 60കാരിയെ കൊന്ന് വീട്ടിനകത്ത് കുഴിച്ചുമൂടിയെന്ന് സംശയം. പൂങ്കാവ് വടക്കന്‍...