Wednesday, May 14, 2025 5:55 am

ഗോൾഡൻ വിസ സ്വീകരിച്ച് നടി അന്ന ബെൻ

For full experience, Download our mobile application:
Get it on Google Play

ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടി അന്ന ബെൻ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് അന്ന ബെൻ ഗോൾഡൻ വിസ സ്വീകരിച്ചത്. ഇസിഎച്ച് ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് അന്ന ബെൻ ഗോൾഡൻ വിസ ഏറ്റുവാങ്ങി. കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

കമൽഹാസൻ, മമ്മൂട്ടി, മോഹൻലാൽ, ജയറാം, ടൊവിനോ തോമസ്, പൃഥ്വിരാജ്, ജയസൂര്യ, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, റോമ, ഭാവന, മീരാ ജാസ്മിൻ, മീന, ഇടവേള ബാബു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി. ദിലീപ് എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, നാദിർഷാ, ആന്റണി പെരുമ്പാവൂർ സംവിധായകരായ സലീം അഹമ്മദ്, സന്തോഷ് ശിവൻ തുടങ്ങിയവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്

0
കൊല്ലം : ബിഗ് ബോസ് താരം അഖിൽ മാരാർക്കെതിരെ കേസെടുത്ത് പോലീസ്....

അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആർ ഗവായ് ഇന്ന് ചുമതലയേൽക്കും

0
ദില്ലി : രാജ്യത്തിന്‍റെ അൻപത്തി രണ്ടാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന് നാലാം രാത്രി അതിർത്തി ശാന്തം

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന്...

ഇന്ത്യ – പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന ശേഷമുള്ള ആദ്യ കേന്ദ്ര മന്ത്രിസഭാ...

0
ദില്ലി : ഇന്ത്യ - പാക് വെടിനിർത്തൽ ധാരണ നിലവിൽ വന്ന...