കലഞ്ഞൂർ : അഴിമതിയില്‍ മുങ്ങിക്കുളിച്ച പിണറായി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുകഴിഞ്ഞെന്നും കേരള സര്‍ക്കാരിനെതിരെയുള്ള വിധിയെഴുത്താകും തദ്ദേശ തെരഞ്ഞെടുപ്പുഫലമെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് കൊടുമൺ ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി ലക്ഷ്മി അശോകിന്റെ സ്വീകരണ പര്യടന പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കലഞ്ഞൂർ ബ്ലോക്ക് ഡിവിഷനിലെ പര്യടന പരിപാടി കലഞ്ഞൂർ പഞ്ചായത്ത് വാർഡ് 16 ലെ കാരുവയലിൽ നിന്നും ആരംഭിച്ചു. യു.ഡി.എഫ് കൊടുമൺ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ഹരികുമാർ പൂതങ്കര അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ ഐക്കര ഉണ്ണി കഷ്ണൻ, ഡി.സി.സി ജനറല്‍ സെക്രട്ടറി റെജി പൂവത്തൂർ, മണ്ഡലം പ്രസിഡന്റ്മാരായ രതീഷ് വലിയകോൺ , ബിജു ആഴക്കാടൻ, വേണു ഗോപാലൻ നായർ, ബ്ലോക്ക് സെക്രട്ടറി സുരേഷ് കലഞ്ഞൂർ , മണ്ഡലം സെക്രട്ടറി സോമരാജൻ തുടങ്ങിയവർ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി ലക്ഷ്മി അശോക്, ബ്ലോക്ക് സ്ഥാനാർത്ഥി ആശാകുമാരി, വാർഡ് സ്ഥാനാർത്ഥികളായ അനീഷ് ഗോപിനാഥ് , സുധി കുമാർ എന്നിവർക്ക് നല്‍കിയ സ്വീകരണ പരിപാടികള്‍ക്ക് ശ്യാം എസ്. കോന്നി , അരുൺ രാജ്, കൃഷ്ണദാസ് എന്നിവര്‍ നേത്രുത്വം നല്‍കി.
ഇബ്രാഹിം കുഞ്ഞ് എന്തിൽ മുങ്ങിക്കുളിച്ചിട്ടാ ഇപ്പോൾ പെട്ടിരിക്കുന്നത്. ആരെവിടെ മുങ്ങിയതിന്റെ പ്രായശ്ചിത്തമാണ് പാലാരിവട്ടം പാലത്തിൽ കാണുന്നത്. ആരും അത്ര മോശക്കാരോന്നുമല്ല.