കോഴിക്കോട് : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ വീണ്ടും ആവർത്തിച്ചു. യുഡിഎഫിൽ മുല്ലപ്പള്ളി പറയുന്നതല്ല താൻ പറയുന്നതാണ് നയമെന്നും ഹസ്സൻ പറഞ്ഞു.
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും കൂടി പങ്കെടുത്ത യോഗത്തിലാണ് വെൽഫെയർ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ തീരുമാനിച്ചത്. വെൽഫെയർ പാർട്ടിയെ വർഗീയ പാർട്ടിയായി ഇപ്പോൾ പറയാനാവില്ല.
നിയമസഭാ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി സഖ്യംവേണമോയെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കുമെന്നും ഹസ്സൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെൽഫെയർ പാർട്ടിയുമായി സഖ്യമില്ലെന്നാണ് കഴിഞ്ഞ ദിവസവും മുല്ലപ്പള്ളി ആവർത്തിച്ചത്.
അങ്ങനെ അവസാനം സത്യം പുറത്തു വന്നു.
ഇപ്പോഴും മതനിരപേക്ഷ മുന്നണി തന്നെ ആണല്ലോ അല്ലേ?