തൃശൂർ : പുഴക്കലിൽ യുവ അഭിഭാഷകയെ മരിച്ച നിലയിൽ കണ്ടെത്തി. അഡ്വ നമിത ശോഭനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 42 വയസായിരുന്നു പ്രായം. നമിത താമസിച്ചിരുന്ന ഫ്ലാറ്റിന്‍റെ ശുചിമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ നമിതയെ കാണാനില്ലായിരുന്നു. പേരാമംഗലം പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. വിവാഹ മോചനം നേടിയ ആളാണ് നമിത. ഫ്ലാറ്റിൽ ഒറ്റയ്ക്കായിരുന്നു ഇവരുടെ താമസം. സംഭവത്തിൽ പോലീസ് കേസെടുത്തു.
യുവ അഭിഭാഷക ശുചിമുറിയില്‍ മരിച്ച നിലയിൽ
RECENT NEWS
Advertisment