കോട്ടയം: നഗരത്തിലെ പ്രമുഖ വസ്ത്രശാലയിലെ ട്രയല്‍ റൂമില്‍ ഭിത്തിയില്‍ ദ്വാരമുണ്ടാക്കി മൊബൈല്‍ഫോണില്‍ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ യുവാവ് അറസ്റ്റിലായി. ഇയാളുടെ പിടിച്ചെടുത്ത ഫോണില്‍ നിന്ന് രണ്ട് ഡസനിലേറെ യുവതികളുടെ നഗ്നഫോട്ടോകളും പോലീസ് കണ്ടെത്തി. കാരാപ്പുഴ സ്വദേശി നിതീഷ് കുമാറാണ് (30) അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
അഭിഭാഷകനായ ഭര്‍ത്താവിനൊപ്പം ചുരിദാര്‍ എടുക്കാന്‍ എത്തിയ യുവതി എടുത്ത ചുരിദാര്‍ ധരിച്ചുനോക്കാനായി ട്രയല്‍ റൂമില്‍ കയറി. ഈ സമയം അടുത്ത മുറിയില്‍ ഇരുന്ന് നിതീഷ് കുമാര്‍ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. ചെറിയ എന്തോ ശബ്ദം കേട്ട് യുവതി നോക്കിയപ്പോള്‍ ഭിത്തിയില്‍ ദ്വാരം കാണുകയും അവിടെ ക്യാമറ കണ്ടെത്തുകയുമായിരുന്നു. ഉടന്‍തന്നെ യുവതി ബഹളമുണ്ടാക്കി. ഇതോടെ ഭര്‍ത്താവും മറ്റുള്ളവരും ഓടിയെത്തി. പരിശോധനയില്‍ പ്രതിയെയും മൊബൈല്‍ ഫോണ്‍ ക്യാമറയും കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് കോട്ടയം വെസ്റ്റ് സി.ഐയും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മുന്‍കൂട്ടി ആസൂത്രണം ചെയ്താണ് ഇയാള്‍ സ്ത്രീകളുടെ നഗ്നത പകര്‍ത്തിയിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. വസ്ത്രശാലയിലെ മറ്റ് ജീവനക്കാരുടെ സഹായം ഇയാള്‍ക്ക് ഉണ്ടായിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
ആ പ്രമുഖ വസ്ത്രശാല എതാണ്???