ഡല്‍ഹി: കേരള സന്ദര്‍ശനത്തിന്റെ അകമ്പടി ചെലവ് കുറക്കണമെന്ന് ആവശ്യപ്പെട്ട് അബ്ദുന്നാസര്‍ മഅ്ദനി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. കേരളത്തില്‍ വരാനുള്ള സുരക്ഷ ചെലവിനത്തില്‍ കര്‍ണാടക പോലീസ് ആവശ്യപ്പെട്ട പണം മുന്‍കൂറായി കെട്ടിവെക്കണം. കര്‍ണാടക പോലീസിന്റെ നിര്‍ദേശത്തിനെതിരെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. തുകയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് മഅ്ദനിക്ക് വേണ്ടി ഹാജരായത്.
20 അംഗ ടീമിനെയാണ് സുരക്ഷയ്ക്ക് വേണ്ടി നിയോഗിച്ചിരിക്കുന്നത്. ഇതിലും ഇളവ് വേണമെന്നായിരുന്നു ആവശ്യം. അതേസമയം അകമ്പടി ചെലവ് കുറക്കാനാകില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതിയെ അറിയിച്ചിരുന്നു. ചെലവ് കണക്കാക്കിയത് സര്‍ക്കാരിന്റെ ചട്ടപ്രകാരമാണ്. അകമ്പടി പോകുന്ന പോലീസുകാരുടെ എണ്ണവും കുറക്കാന്‍ സാധിക്കില്ല. ഐപിഎസ് ഉദ്യോഗസ്ഥന്‍ യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഉള്ള സംഘം കേരളം സന്ദര്‍ശിച്ചാണ് അകമ്പടി സംബന്ധിച്ച ശുപാര്‍ശ തയ്യാറാക്കിയതെന്നും കോടതിയില്‍ അറിയിച്ചു.