പേര് മാറ്റണമെന്നാവശ്യം ; ഹൈദരാബാദിലെ കറാച്ചി ബേക്കറി അടിച്ചു തകർത്തു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: ഇന്ത്യ- പാക് സംഘർഷത്തിന് അയവു വരുന്നതിനിടെ ഹൈദരാബാദിലെ കറാച്ചി ബേക്കറി ഒരു സംഘം ആളുകൾ അടിച്ചുതകർത്തു. ബേക്കറിയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സംഘപരിവാർ അനുകൂല സംഘടനകളിൽ പെട്ടവരുടെ സംഘം ബേക്കറി അടിച്ചു തകർത്തത്. ശനിയാഴ്ച്ച വൈകുന്നേരത്തോടെയാണ് സംഭവം. ഷംഷാബാദിലെ കറാച്ചി ബേക്കറിക്കു മുന്നിൽ പ്രതിഷേധവുമായി എത്തിയ സംഘമാണ് അതിക്രമം കാട്ടിയത്. സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തിയ പോലീസിന് സംഭവം കൂടുതൽ വഷാളാവാതെ നിയന്ത്രിക്കാനായി. ബേക്കറി ജീവനക്കാർക്കാർക്കും പരുക്കില്ല. 1953-ൽ സ്ഥാപിതമായ, ഇന്ത്യയിൽ പലയിടത്തും ശാഖകളുള്ള കറാച്ചി ബേക്കറിക്കുനേരെ ഇതാദ്യമായല്ല പ്രതിഷേധം നടക്കുന്നത്. ഇന്ത്യ-പാക് സംഘർഷം കനത്തുനിൽക്കുന്നതിനിടെ കഴിഞ്ഞയാഴ്ച്ച ബഞ്ചാര ഹിൽസിലെ കറാച്ചി ബേക്കറി ശാഖയ്ക്കു മുന്നിൽ ദേശീയ പതാകകൾ കെട്ടി ഒരു സംഘം പ്രതിഷേധിച്ചിരുന്നു. കനത്ത സുരക്ഷ നേരത്തേ അർപ്പെടുത്തിയിരുന്നതിനാൽ അന്ന് കൂടുതൽ അനിഷ്ടസംഭവങ്ങൾ ഉണ്ടായില്ല.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...