ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ കർഷകരുടെയും കാട്ടുപന്നി ഷൂട്ടർമാരുടെയും പൊതുജനങ്ങളുടെയും സംയുക്ത യോഗം ചേര്‍ന്നു. കുടിലുമുക്ക് സെന്‍റ് മേരീസ് ഓർത്തഡോക്സ് പാരീഷ് ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജീന നജീബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് സാം പി.തോമസ് അധ്യക്ഷത വഹിച്ചു. നാടിന് ഭീഷണിയാകുന്ന പാമ്പുകളെ രാവെന്നോ പകലെന്നോ ഇല്ലാതെ പിടികൂടി ജനങ്ങൾക്ക് ആശ്വാസമേകുന്ന പ്രമുഖ പാമ്പ് പിടുത്ത വിദഗ്ധൻ മാത്തുകുട്ടി വേങ്ങമ്മൂട്ടിലിന് യോഗത്തില്‍ പഞ്ചായത്തിന്‍റെ ഉപഹാരം നൽകി ആദരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഒ.പി.സുരേഷ്, ജെസ്സി എം.റ്റി., വാർഡ് മെമ്പർമാരായ അനൂപ് ഗീവർഗീസ്, അജിത് കുമാർ, ഷീജ ഫിലിപ്പ്, മിനി തോമസ്, അന്നമ്മ ജോസഫ്, പഞ്ചായത്ത് സെക്രട്ടറി ജെയിൻ എന്നിവർ സംസാരിച്ചു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]

































