വടകര: മാഹിയില്‍ നിന്ന് സ്‌കൂട്ടറില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 68 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ വാപ്പാഞ്ചേരി വീട്ടില്‍ നിഖില്‍(30) അണ് പിടിയിലായത്. കോഴിക്കോട് ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ജി. പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വടകര എക്‌സൈസ് സര്‍ക്കിള്‍ സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
വടകര – തലശ്ശേരി ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെ 1.30ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ തറോല്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ അറസ്റ്റ് ചെയ്തത്. ബാഗില്‍ സൂക്ഷിച്ച 500 എം എല്ലിന്റെ 68 ബോട്ടിലുകളാണ് പിടികൂടിയത്. കോഴിക്കോട് ഭാഗത്തേക്ക് കടത്തുകയായിരുന്നു മദ്യം.