സ്‌കൂട്ടറില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 68 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

വടകര: മാഹിയില്‍ നിന്ന് സ്‌കൂട്ടറില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 68 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ വാപ്പാഞ്ചേരി വീട്ടില്‍ നിഖില്‍(30) അണ് പിടിയിലായത്. കോഴിക്കോട് ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ജി. പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വടകര എക്‌സൈസ് സര്‍ക്കിള്‍ സംഘമാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

വടകര – തലശ്ശേരി ദേശീയ പാതയില്‍ ഇന്ന് പുലര്‍ച്ചെ 1.30ന് നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ തറോല്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിഖിലിനെ അറസ്റ്റ് ചെയ്തത്. ബാഗില്‍ സൂക്ഷിച്ച 500 എം എല്ലിന്റെ 68 ബോട്ടിലുകളാണ് പിടികൂടിയത്. കോഴിക്കോട് ഭാഗത്തേക്ക് കടത്തുകയായിരുന്നു മദ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...