തിരുവനന്തപുരം: കെ-സ്മാർട്ട് പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ ഒരുങ്ങി തദ്ദേശസ്വയംഭരണ വകുപ്പ്. കോർപ്പറേഷനുകൾക്കും നഗരസഭകൾക്കും ശേഷം സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും നാളെ മുതൽ കെ-സ്മാർട്ട് നിലവിൽ വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഇതോടെ പൂർണമായും ഓൺലൈനായി മാറും. ഇതോടെ, കൈയിൽ ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ജനന സർട്ടിഫിക്കറ്റും വിവാഹ സർട്ടിഫിക്കറ്റുമടക്കം സർക്കാർ സേവനങ്ങൾ എല്ലാം വിരൽത്തുമ്പിലെത്തും. ഡിജിറ്റൽ ഗവേണൻസ് രംഗത്തെ അസാധാരണമായ കുതിച്ചുചാട്ടമാണ് കേരളത്തിൽ യാഥാർഥ്യമാകുന്നത്.
സേവനങ്ങൾക്കായി ഇനി പഞ്ചായത്ത് ഓഫീസുകൾ കയറിയിറങ്ങേണ്ടതില്ല. കെ സ്മാർട്ടിൽ സർട്ടിഫിക്കറ്റുകൾക്കും പെർമിറ്റുകൾക്കുമായുള്ള അപേക്ഷകൾ ഓൺലൈനായി നേരിട്ട് സമർപ്പിക്കാം. മിനിറ്റുകൾക്കുള്ളിൽ സർട്ടിഫിക്കറ്റുകൾ ഓൺലൈനായി തന്നെ ലഭ്യമാകും. ഇത് ഫോണിൽ നിന്ന് ഡൗൺലോഡ് ചെയ്ത് അതത് ആവശ്യങ്ങൾക്കായി ഉപയോഗിക്കാം. വിദേശത്തുനിന്നു പോലും സേവനങ്ങൾക്ക് അപേക്ഷിക്കാം. ലോഗിങ് ഒടിപി ലഭിക്കാൻ ഇ-മെയിൽ സൗകര്യം പ്രയോജനപ്പെടുത്താം. ഓൺലൈനായി വിവാഹ രജിസ്ട്രേഷൻ നടത്താൻ വീഡിയോ കെവൈസി സൗകര്യവും കെ-സ്‌മാർട്ടിലുണ്ട്. നൽകിയ അപേക്ഷയുടെ തത്‌സ്ഥിതി എന്തെന്ന് ഓരോ ഘട്ടത്തിലും അപേക്ഷകന് ഡിജിറ്റലായി പരിശോധിക്കാനുമാകും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.