ന്യൂഡൽഹി : പൗരത്വ ഭേദഗതി നിയമത്തിൽ (സിഎഎ) പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സിഎ എ നിയമത്തിൽ മമത ബാനർജി ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്ന് ബംഗാളിലെ തെരെഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ കുറ്റപ്പെടുത്തി. ഞങ്ങൾ സിഎഎ നിയമം പാസാക്കി. മമത ദീദി ബംഗാളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. നിങ്ങൾ സിഎഎയ്ക്ക് അപേക്ഷിച്ചാൽ നിങ്ങളുടെ പൗരത്വം നഷ്ടപ്പെടുമെന്ന് അവർ പറയുന്നു. സിഎഎ പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാൻ ഞാൻ അഭയാർത്ഥികളോട് അഭ്യർത്ഥിക്കുന്നു. ഒരു പ്രശ്നവും ഉണ്ടാകില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു. ഒരു ‘സശക്ത് ഭാരതം’ കെട്ടിപ്പടുക്കാൻ നമുക്ക് ഒരു ‘സശക്ത് ബംഗാൾ’ കെട്ടിപ്പടുക്കേണ്ടതുണ്ട്. എന്നാൽ പശ്ചിമ ബംഗാളിലെ നുഴഞ്ഞുകയറ്റത്തിന്റെ വ്യാപ്തി നിങ്ങൾ കാണുന്നില്ലേ. അത്തരം സാഹചര്യങ്ങൾ തുടരുകയാണെങ്കിൽ സംസ്ഥാനത്തിന് പുരോഗമിക്കാൻ കഴിയില്ല. ഒരിക്കലും ശാക്തീകരിക്കാനും കഴിയില്ലെന്നും അമിത് ഷാ പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033