കോന്നി : കെ.എസ്.ആര്‍.ടി.സി ഡിപ്പോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കോടി രൂപ കൂടി അനുവദിച്ചതായി അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു. എം.എല്‍.എ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. ഓഗസ്റ്റ് മാസത്തില്‍ പണികള്‍ പൂര്‍ത്തീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡിപ്പോയില്‍ വൈദ്യുതി, കുടിവെള്ളം എന്നിവ ലഭ്യമാക്കല്‍, ബസ് വേ നിര്‍മാണം, സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കല്‍, ഗ്യാരേജ്, ഓഫീസ് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യമൊരുക്കല്‍ എന്നിവയ്ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. എച്ച്.എന്‍.എല്ലിനെയാണ് നിര്‍മാണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ എസ്റ്റിമേറ്റ് തയാറാക്കി കെ.എസ്.ആര്‍.ടി.സി സമര്‍പ്പിക്കും. ശുചിമുറിയും മറ്റ് അടിസ്ഥാന സൗകര്യമൊരുക്കലിനും എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിക്കാനും തീരുമാനമായി. കെ.എസ്.ആര്‍.ടി.സി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ പ്രമോജ് ശങ്കര്‍, എക്സിക്യൂട്ടിവ് ഡയറക്ടര്‍ ചന്ദ്രബാബു, എക്സിക്യൂട്ടിവ് എന്‍ജിനയര്‍ ബാല വിനായകം, അസിസ്റ്റന്റ് എന്‍ജിനിയര്‍ എം.ജെ. നാന്‍സി, എച്ച്.എല്‍.എല്‍ പ്രോജക്ട് മാനേജര്‍ അജിത്ത് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പത്ത് വര്‍ഷം നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോന്നി കെ.എസ്.ആര്‍.ടി.സി ഡിപ്പോയാഥാര്‍ഥ്യമാകുന്നത്. 2013 മുതല്‍ തടസപ്പെട്ട് കിടക്കുന്ന പദ്ധതി ജനീഷ്‌കുമാര്‍ എംഎല്‍എയുടെ ഇടപെടലിലൂടെയാണ് വീണ്ടും സജീവമായത്. 2.41 ഏക്കര്‍ സ്ഥലത്താണിപ്പോ നിര്‍മാണം. നേരത്തെ 1.45 കോടിരൂപ യാര്‍ഡ് നിര്‍മാണത്തിന് അനുവദിച്ചിരുന്നു. നിലച്ചുപോയ കരിമാന്‍തോട് – ഗുരുവായൂര്‍ സര്‍വീസ് പുന:രാരംഭിക്കുന്നതിനും മന്ത്രി ഉറപ്പ് നല്‍കിയതായി എംഎല്‍എ അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം.
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.