Thursday, July 3, 2025 2:59 pm

തായ്ലാൻഡിൽ ജനങ്ങൾക്ക് വിതരണം ചെയ്യുന്നത് 10 ലക്ഷം കഞ്ചാവുചെടികൾ

For full experience, Download our mobile application:
Get it on Google Play

തായ്‍ലാൻഡ് : തായ്‍ലാൻഡിൽ കഞ്ചാവ് കൃഷി നിയമവിധേയമാക്കിയതിന് പിന്നാലെ 10 ലക്ഷം കഞ്ചാവുചെടികൾ വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഭരണകൂടം വ്യക്താക്കി. അടുത്ത മാസം തന്നെ കഞ്ചാവ് ചെടിയുടെ വിതരണം ആരംഭിക്കും. വീട്ടിൽ ഉൾപ്പടെ കഞ്ചാവ് കൃഷി ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളാണ് തായ്‍ലാൻഡ് ഭരണകൂടം എടുത്തുകളഞ്ഞത്. തായ്‍ലാൻഡിൽ മൂന്നിലൊന്ന് തൊഴിലാളികളും കഞ്ചാവുകൃഷി ചെയ്യുന്നവരാണ്. കഞ്ചാവിനെ നാണ്യവിളയായി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കഞ്ചാവ് നിയമവിധേയമാക്കുന്ന ആദ്യ ഏഷ്യൻ രാജ്യമാണ് തായ്‍ലാൻഡ്. കൃഷിയേയും ടൂറിസത്തേയും പ്രോൽസാഹിപ്പിക്കുന്നതിനായാണ് കഞ്ചാവ് നിയമവിധേയമാക്കുന്നതെന്ന് സർക്കാർ അറിയിച്ചു.

ഗാർഹിക വിളകൾ പോലെ കഞ്ചാവ് ചെടികൾ വളർത്താനാണ് താൻ ഉദ്ദേശിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രി അനുതിൻ ചർൺവിരാകുൽ ഈ മാസം ആദ്യം ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. വ്യാപകമായി കഞ്ചാവ് കൃഷി ചെയ്യണമെന്ന ആവശ്യവുമായി ആദ്യംമുതൽത്തന്നെ രം​ഗത്തെത്തിയവരിൽ പ്രമുഖനാണ് മന്ത്രി അനുതിൻ ചർൺവിരാകുൽ. തായ്ലാൻഡിലെ താമസക്കാർക്ക് സ്വന്തം ഉപയോ​ഗത്തിനോ ചെറുകിട വാണിജ്യ സംരംഭത്തിന്റെ ഭാ​ഗമായോ കഞ്ചാവ് കൃഷിയിൽ ഏർപ്പെടാം. എന്നാൽ കഞ്ചാവിന്റെ വൻകിട ബിസിനസുകൾക്ക് ഇപ്പോഴും സർക്കാർ അനുമതി ആവശ്യമാണ്. മെഡിക്കൽ ആവശ്യങ്ങൾക്കായി കഞ്ചാവ് വീട്ടിൽ വളർത്തുന്നതുവഴി ഓരോ വർഷവും നൂറുകണക്കിന് മില്ല്യൺ ഡോളർ സമ്പാദിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. വിനോദസഞ്ചാരികളെ രാജ്യത്തേക്ക് ആകർഷിക്കാനും മെഡിക്കൽ ടൂറിസം ശക്തിപ്പെടുത്താനും ഇതുവഴി സാധിക്കും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കനത്ത മഴയിൽ അജ്മീർ ദർഗ ശരീഫിന്റെ പരിസരത്തെ ഒരു കെട്ടിടത്തിന്റെ ഭാഗം തകർന്നു വീണു

0
ലഖ്നൗ: കനത്ത മഴയിൽ അജ്മീർ ദർഗ ശരീഫിന്റെ പരിസരത്തെ ഒരു കെട്ടിടത്തിന്റെ...

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ; റാന്നി ബി.ആർ.സി ഇൻക്ലൂസീവ് മെറിറ്റ് അവാർഡ്...

0
റാന്നി : ഉൾച്ചേർന്ന വിദ്യാഭ്യാസത്തിൻ്റെ ഭാഗമായി റാന്നി ബി.ആർ.സി...

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

0
കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവുമായി ചാണ്ടി...

പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു

0
സ്പെയിൻ : പോർച്ചുഗീസ് ഫുട്‌ബോൾ താരം ഡിയോഗോ ജോട്ട കാറപകടത്തിൽ മരിച്ചു....