തിരുവനന്തപുരം: കൊട്ടാരക്കര താലൂക്ക് ഓഫീസിൽ തഹസീൽദാരുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കോഴ സംഘം കുടുങ്ങി.കേസിൽ കിടക്കുന്ന ക്വാറി വാങ്ങുന്നതിന് സഹായം നൽകാൻ 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തഹസീൽദാർ എം.കെ.അജികുമാർ, ഡെപ്യൂട്ടി തഹസീൽദാർ (ഇൻസ്പെക്ഷൻ) വി.അനിൽകുമാർ, ഡ്രൈവർ ടി.മനോജ് എന്നിവരെ അന്വേഷണ വിധേയമായി റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കുബിസ്വാൾസസ്പെൻഡ് ചെയ്തു. സംഘത്തിലെ താത്കാലിക ഡ്രൈവറായ മറ്റൊരു മനോജിനെ അടിയന്തരമായി പിരിച്ചുവിടും.പണം ഇടപാടുകൾ ഉറപ്പാക്കിയിരുന്നത് ഇയാൾ മുഖാന്തരമാണ്.ഉദ്യോഗസ്ഥർക്കെതിരെ റവന്യു, വിജിലൻസ് അന്വേഷണത്തിനും നിർദ്ദേശിച്ചിട്ടുണ്ട്.
മന്ത്രി കെ.രാജന്റെ നിർദ്ദേശാനുസരണം റവന്യൂ വകുപ്പ് അണ്ടർ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്.ഇഷ്ടിക കമ്പനി നടത്തിപ്പിന് റവന്യൂവകുപ്പിന്റെ പാസ് കിട്ടാൻ ഒരു ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നകൊട്ടാരക്കര കുളക്കട ശ്രീനിലയത്തിൽ കെ.ജെ.രാധാകൃഷ്ണപിള്ളയുടെ പരാതിയാണ് അന്വേഷണം തുടങ്ങാൻ കാരണം.