Tuesday, July 8, 2025 5:32 pm

വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ത്രം കൊ​ല്ല​പ്പെ​ട്ട​ത് 10 പേ​ർ

For full experience, Download our mobile application:
Get it on Google Play

​കൽ​പ​റ്റ : 16 മാ​സ​ത്തി​നി​ടെ വ​യ​നാ​ട്ടി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ത്രം കൊ​ല്ല​പ്പെ​ട്ട​ത് 10 പേ​ർ. വ്യാ​ഴാ​ഴ്ച രാ​ത്രി മേ​പ്പാ​ടി പൂ​ള​ക്കു​ന്ന് ഊ​രി​ൽ കാ​ട്ടാ​ന കൊ​ല​പ്പെ​ടു​ത്തി​യ അ​റു​മു​ഖ​ൻ ആ​ണ് ഒ​ടു​വി​ലെ ഇ​ര. ജ​നു​വ​രി എ​ട്ടി​ന് രാ​ത്രി പാ​തി​രി റി​സ​ർ​വ് വ​ന​ത്തി​ൽ കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ക​ർ​ണാ​ട​ക സ്വ​ദേ​ശി​യാ​യ വി​ഷ്ണു കൊ​ല്ല​പ്പെ​ട്ട​താ​ണ് ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ വ​ന്യ​ജീ​വി ആ​ക്ര​മ​ണം. ഫെ​ബ്രു​വ​രി 10ന് ​നൂ​ൽ​പു​ഴ സ്വ​ദേ​ശി മാ​നു​വും ഫെ​ബ്രു​വ​രി 11ന് ​മേ​പ്പാ​ടി ഏ​റാ​ട്ടു​കു​ണ്ട് ഊ​രി​ലെ ബാ​ല​കൃ​ഷ്ണ​നും കൊ​ല്ല​പ്പെ​ട്ടു. 2024 ജ​നു​വ​രി 31ന് ​തോ​ൽ​പെ​ട്ടി ബാ​ർ​ഗി​രി എ​സ്റ്റേ​റ്റ് പാ​ടി​യി​ലെ ല​ക്ഷ്മ​ണ​നെ കാ​പ്പി​ക്ക് കാ​വ​ലി​രി​ക്കു​മ്പോ​ഴാ​ണ് കാ​ട്ടാ​ന കൊ​ന്ന​ത്. ഫെ​ബ്രു​വ​രി 10ന് ​മാ​ന​ന്ത​വാ​ടി ചാ​ലി​ഗ​ദ്ധ പ​ട​മ​ല പ​ന​ച്ചി​യി​ലെ അ​ജീ​ഷാ​ണ് പി​ന്നീ​ട് കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

ഫെ​ബ്രു​വ​രി 16ന് ​പാ​ക്കം വെ​ള്ള​ച്ചാ​ലി​ൽ പോ​ൾ കൊ​ല്ല​പ്പെ​ട്ടു. മാ​ർ​ച്ച് 28ന് ​വ​ടു​വ​ഞ്ചാ​ലി​നു സ​മീ​പം പ​ര​പ്പ​ൻ​പാ​റ ഗോ​ത്ര ഊ​രി​ലെ സു​രേ​ഷി​ന്റെ ഭാ​ര്യ മി​നി, ജൂ​ലൈ 16ന് ​ക​ല്ലു​മു​ക്കി​ൽ മാ​റോ​ട് കോ​ള​നി​യി​ലെ രാ​ജു, ന​വം​ബ​ർ മൂ​ന്നി​ന് ക​ർ​ണാ​ട​ക വ​നം​വ​കു​പ്പ് താ​ൽ​ക്കാ​ലി​ക വാ​ച്ച​റും ബേ​ഗൂ​ർ സ്വ​ദേ​ശി​യു​മാ​യ ശ​ശാ​ങ്ക​ൻ എ​ന്നി​വ​രും കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടു. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​മ്പോ​ഴും ക​ണ്ണി​ൽ പൊ​ടി​യി​ടു​ന്ന ന​ട​പ​ടി​ക​ൾ മാ​ത്ര​മാ​ണ് വ​നം വ​കു​പ്പി​ന്റെ​യും ഭ​ര​ണ​കൂ​ട​ത്തി​ന്റെ​യും ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​കു​ന്ന​ത്. പ​ക​ൽ​പോ​ലും ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​നു​ഷ്യ​നു​നേ​രെ വ​ന്യ​ജീ​വി അ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​വു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിനെ അറസ്റ്റ് ചെയ്‌ത്‌ വിട്ടയച്ചു

0
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടനും സംവിധായകനുമായ സൗബിൻ...

പയ്യനാമണിൽ പാറക്വാറി ദുരന്തത്തിൽപ്പെട്ട ബീഹാർ സ്വദേശി അജയ് റായിക്കായുള്ള തിരച്ചിൽ പുനരാരംഭിച്ചു

0
പത്തനംതിട്ട: പത്തനംതിട്ട പയ്യനാമണിൽ പാറക്വാറി ദുരന്തത്തിൽപ്പെട്ട ബീഹാർ സ്വദേശി അജയ് റായിക്കായുള്ള...

ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി നടൻ ഉണ്ണി മുകുന്ദൻ

0
കൊച്ചി: ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തതായി നടൻ ഉണ്ണി മുകുന്ദൻ. തന്റെ...

സംസ്ഥാനത്തെ സർവകലാശാലകളെ കലാപഭൂമിയാക്കാൻ ഗവർണർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളെ കലാപഭൂമിയാക്കാൻ ഗവർണർ ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്...