ഹൈദരാബാദ്: തെലങ്കാനയിൽ 10 വയസുകാരനെ തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നു. തെലങ്കാനയിലെ നിസാമാബാദിലാണ് സംഭവം. സെപ്റ്റംബർ ഒമ്പതിനാണ് ദാരുണമായ സംഭവം നടന്നത്. കുട്ടിയെ ബസ്‍സ്റ്റാന്റിലാക്കി അമ്മ സമീപത്തെ വാഷ്റൂമിൽ മടങ്ങി വന്നപ്പോൾ കുട്ടിയെ കണ്ടില്ല. തുടർന്ന് അമ്മ ഉടൻ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പോലീസ് നടത്തിയ തിരച്ചിലിലാണ് കുട്ടിയുടെ ശരീരഭാഗങ്ങൾ കണ്ടെത്തിയത്. കുറെ നേരത്തേ തിരച്ചിലിന് ശേഷം കുട്ടിയുടെ അവശേഷിക്കുന്ന ശരീരഭാഗങ്ങളും പോലീസിന് ലഭിച്ചു. തെരുവുനായ്ക്കളാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് പോലീസിന് മനസിലായത്. ശരീരഭാഗങ്ങൾ ഉടൻ പോലീസ് പോസ്റ്റ്മോർട്ടത്തിന് അയച്ചു. പ്രദേശത്ത് മുമ്പും സമാന സംഭവമുണ്ടായിട്ടുണ്ട്. വാറംഗലിലെ മഹാത്മാഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ നവജാത ശിശുവിനെയാണ് തെരുവുനായ്ക്കൾ കടിച്ചു കീറി കൊന്നത്. രണ്ട് ദിവസം പ്രായമായ കുഞ്ഞിനെയാണ് കൊലപ്പെടുത്തിയത്. ആഗസ്റ്റ് എട്ടിന് രാജണ്ണ സിർസില്ലയിൽ മൂന്ന് കുട്ടികൾക്ക് വീടിനു പുറത്ത് വെച്ച് നായയുടെ കടിയേറ്റിരുന്നു. അതിനു ശേഷം മറ്റൊരു കുട്ടിയെയും ഇതേ നായ കടിച്ചു. കുട്ടികൾക്ക് സമീപത്തെ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം സിർസില്ലയിലെ ആശുപത്രിയിലേക്ക് മാറ്റി. ആഗസ്റ്റ് ഏഴിന് കരിംനഗറിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നരവയസുകാരനെ തെരുവു നായ ആക്രമിച്ചു. മറ്റൊരു കുട്ടിക്കൊപ്പം നിൽക്കുകയായിരുന്ന കുഞ്ഞിനെ നായ ആക്രമിക്കുകയായിരുന്നു. നായ ചാടി വീണപ്പോൾ കുട്ടി നിലത്തേക്ക് വീണം. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1