ചാവക്കാട്: പത്ത് വയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ യുവാവിന് 31 വർഷം തടവും 2,35,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മദ്രസ അധ്യാപകനായിരുന്ന ബ്ലാങ്ങാട് കറുപ്പം വീട്ടിൽ മുഹമ്മദ് കാസിമിനെയാണ് (47) കോടതി ശിക്ഷിച്ചത്. ചാവക്കാട് അതിവേഗ കോടതി ജഡ്ജി അന്യാസ് തയ്യിൽ ആണ് ശിക്ഷ വിധിച്ചത്. പിഴ അടക്കാത്തപക്ഷം 28 മാസം കൂടി തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു. 2019 ജൂലൈ മുതൽ 2020 മാർച്ച് വരെ പല ദിവസങ്ങളിലായി കുട്ടിയെ ഗുരുതര ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതാണ് കേസിനാസ്പദമായ സംഭവം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ: സിജു മുട്ടത്ത്, അഡ്വ.സി. നിഷ എന്നിവർ ഹാജരായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്കുമ്പോള് എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.