കോന്നി : അന്നമൂട്ടി വളർത്തിയ കൈകളെ കൊട്ടി വിളിച്ചുണർത്തി ഒരുപിടി അരിയും ഒരുനുള്ള് എള്ളും ഒരിറ്റ് കുടിനീരും കൊടുത്ത് ഓർമ്മകൾക്ക് അശ്രുപൂജ അർപ്പിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ കർക്കടക വാവ് ബലിയും പിതൃ തർപ്പണവും വാവൂട്ടും 1001 കരിക്ക് പടേനിയും 1001 മുറുക്കാൻ സമർപ്പണവും നടന്നു. നിലവിളക്ക് കൊളുത്തി പിതൃക്കളെ ഉണർത്തി ഊട്ടും പൂജയും അർപ്പിച്ച് പുണ്യാത്മാക്കൾക്ക് തേക്കിലയും പുന്നയിലയും നാക്ക് നീട്ടിയിട്ട് അതിൽ 1001 കൂട്ട് മുറുക്കാനും ഇളനീരും ഓര് വെള്ളവും ചുടുവർഗ്ഗ വിളകളും തെണ്ടും തെരളിയും വെച്ച് പരമ്പ് നിവർത്തി അതിൽ 1001 കരിക്ക് വെച്ചു ഊരാളി മല വിളിച്ചു ചൊല്ലി പിൻ തലമുറക്കാർ 999 മലയെ വന്ദിച്ച് അടുക്കാചാരങ്ങൾ വെച്ച് പൂർവ്വികരുടെ അനുഗ്രഹം തേടുന്ന അത്യപൂർവ്വ പൂജകൾക്ക് കല്ലേലിക്കാവ് സാക്ഷ്യം വഹിച്ചു. 1001 കരിക്ക് ഉടച്ച് നാടിന്റെ നന്മയ്ക്ക് വേണ്ടി ഊരാളി വിളിച്ചു ചൊല്ലി. പുണ്യ നദിയായ അച്ചന്‍കോവിലിന്റെ ആദ്യ സ്നാന ഘട്ടമായ കല്ലേലി കാവിൽ ആത്മാക്കളുടെ മോക്ഷ പ്രാപ്തിക്ക് വേണ്ടിയുള്ള ബലി തര്‍പ്പണവും നടന്നു. കേരള സർക്കാരിന്റെ വിവിധ വകുപ്പുകൾ ക്രമീകരണത്തിന് നേതൃത്വം നൽകി. കാവ് മുഖ്യ ഊരാളി ഭാസ്കരൻ കരിക്ക് ഉടച്ച് ദേശം വിളിച്ചു.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.