Monday, April 21, 2025 5:34 pm

പ്രതിഫലം 12കോടി, 11മണിക്കേ സെറ്റിലെത്തൂ,നയൻസിന്‍റെ പുതിയ നിബന്ധനകൾ

For full experience, Download our mobile application:
Get it on Google Play

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നയൻതാര പിന്നീട് തെന്നിന്ത്യൻ ലോകത്തെ താരറാണിയായി വളർന്ന് പന്തലിക്കുക ആയിരുന്നു. നായകന്മാരില്ലാതെ ഒരു സിനിമ വിജയിക്കില്ലെന്ന് പറഞ്ഞ കാലത്ത് നായികയ്ക്ക് പ്രാധാന്യമുള്ള സിനിമകൾ ചെയ്ത് സൂപ്പർ ഹിറ്റാക്കി മാറ്റിയ സിനിമകൾ ധാരാളമാണ്. ജനപ്രീതിയിൽ അടക്കം തെന്നിന്ത്യയിൽ ഒന്നാമതുള്ള നയൻസ് കരിയറിൽ ഇരുപത്തി അഞ്ച് വർഷങ്ങളും പൂർത്തിയാക്കി കഴിഞ്ഞു. നിലവിൽ തന്റെ ഇരട്ടക്കുട്ടികളും ഭർത്താവുമായി ദാമ്പത്യജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന നയൻതാരയുടെ പുതിയ നിബന്ധനകൾ ചർച്ചാ വിഷയം ആയിരിക്കുകയാണ്.

തമിഴ് സിനിമാ രം​ഗത്തെ വിവരങ്ങൾ പങ്കുവെക്കാറുള്ള അന്തനൻ ആണ് നയൻതാരയുടെ പുതിയ നിബന്ധനകൾ വിവരിച്ചു കൊണ്ട് എത്തിയിരിക്കുന്നത്. സമീപകാലത്ത് ഒൻപത് മണിക്ക് സെറ്റിലെത്തി കൊണ്ടിരുന്ന നയൻതാര ഇപ്പോൾ പതിനൊന്ന് മണിക്കാണ് ലൊക്കേഷനിൽ എത്തുന്നതെന്ന് അന്തനൻ പറയുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിനോടാണ് ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം.”ഗ്ലാമറസ് വേഷങ്ങൾ നയൻതാര ഇപ്പോൾ ചെയ്യാറില്ല. പ്രൊമോഷൻ ഇവന്റുകളിലും പങ്കെടുക്കില്ല. തമിഴ് ഇന്റസ്ട്രിയെ സംബന്ധിച്ചിടത്തോളം ഒരു നടിക്ക് കല്യാണമായാൽ അവരുടെ മാർക്കറ്റ് നഷ്ടമാകും. ശമ്പളവും കുറയും. ഈ രീതിയെ മാറ്റി മറിച്ചത് നയൻതാരയാണ്.

വിവാഹശേഷവും വലിയ വലിയ സിനിമകൾ അവർ അഭിനയിച്ചു. ചില പടങ്ങൾ വേണ്ടെന്ന് പറഞ്ഞതല്ലാതെ അവസരങ്ങൾ കുറഞ്ഞില്ല. പക്ഷേ സിനിമകളൊന്നും ഓടുന്നില്ല. അതിന് കാരണം നയൻതാര അല്ല. സിനിമകളാണ്. കണ്ടന്റ് നല്ലതാണെങ്കിൽ സിനിമകൾ ഓടും. 12 കോടിയാണ് നയൻതാരയുടെ പ്രതിഫലം. എന്തിനാണ് ഇത്ര വലിയ പ്രതിഫലം നൽകുന്നത്. തുടരെ സിനിമകൾ പരാജയപ്പെടുകയാണല്ലോ എന്ന ചോ​ദ്യങ്ങളും ഉണ്ട്” എന്ന് അന്തനൻ പറയുന്നു. വീട്ടിൽ നിന്നും 20 കിലോ മീറ്റർ ദൂരെയുള്ള സ്ഥലങ്ങളിൽ മാത്രമേ ഷൂട്ടിം​ഗ് പറ്റുള്ളൂ. രാവിലെ 11 മണിക്കേ സെറ്റിൽ വരൂ. പുറംനാടുകളിൽ ഷൂട്ട് ഉണ്ടെങ്കിൽ വേറെ വഴിയില്ലെങ്കിൽ കുട്ടികളെയും കൊണ്ട് പോകും. കുട്ടികളുടെ കാര്യം നോക്കാൻ വേണ്ടിയാണ് ഈ നിബന്ധനകളെന്നും അന്തനൻ പറയുന്നുണ്ട്. ഇത്രയും നിബന്ധനകൾ ഉണ്ടെങ്കിൽ പ്രതിഫലം കുറച്ചൂടെ. പതിനൊന്ന് മണിക്ക് വന്ന് അഞ്ച് മണിക്ക് പോകുന്നത് എങ്ങനെ ശരിയാകുമെന്നും ഇന്റസ്ട്രി എങ്ങനെയാണ് ഇത്തരം നിബന്ധനകൾ സമ്മതിക്കുന്നതെന്ന് മനസിലാകുന്നില്ല എന്നും അന്തനൻ പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ക്കുള്ള അത്യാധുനിക ഓപ്പറേഷന്‍ തീയറ്ററുകള്‍ പ്രവർത്തനസജ്ജമായി

0
തിരുവനന്തപുരം: കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഹൃദയം, കരള്‍, വൃക്ക തുടങ്ങിയ...

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ അനുശോചിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

0
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ...

സംസ്ഥാനത്ത് ചൂട് കൂടി ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

0
കൊച്ചി: കേരളത്തിൽ വേനൽ ചൂടിന് ശമനമില്ല. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട്,...

നെഹ്‌റുട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളിയുടെ തിയ്യതി മാറ്റത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും....