പത്തനംതിട്ട : ഗതാഗത നിയമലംഘനം തടയാൻ മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച എ.ഐ ക്യാമറയുടെ ജാഗ്രതയിൽ ജില്ലയിൽ തെളിഞ്ഞത് 3.58 ലക്ഷം നിയമലംഘനങ്ങൾ. ഇതിൽ മൂന്ന് ലക്ഷം പേർക്ക് പിഴ നൽകി. ക്യാമറ സ്ഥാപിച്ച് ഒരു വർഷം പിന്നിടുമ്പോൾ 18.40 കോടി രൂപയാണ് വിവിധ നിയമ ലംഘനങ്ങൾക്കായി പിഴ ഇട്ടിരിക്കുന്നത്. ഇതിൽ നാല് കോടി രൂപ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചു. അവശേഷിക്കുന്ന കേസുകൾക്ക് ചെല്ലാൻ അയച്ചിരിക്കുകയാണ്. ചിലത് കോടതിയുടെ പരിഗണനയിലും. കഴിഞ്ഞ വർഷം ജൂൺ അഞ്ച് മുതലാണ് ക്യാമറ പ്രവർത്തിക്കാൻ തുടങ്ങിയത്. ഹെൽമെറ്റില്ലാതെയും സീറ്റ് ബെൽറ്റ് ഇടാതെയുമുള്ള യാത്ര, ഒരു ബൈക്കിൽ മൂന്ന് പേരുടെ യാത്ര, ഡ്രൈവിംഗിനിടെ മൊബൈൽ ഉപയോഗം എന്നിവയാണ് ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ. ജില്ലയിൽ ദേശീയ, സംസ്ഥാനപാതകൾ, പ്രധാന ജില്ലാ റോഡുകൾ എന്നിവിടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറയുണ്ട്.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.