Saturday, February 8, 2025 9:56 pm

ഈ വര്‍ഷം എന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കുമ്പോള്‍ ; ചിത്രങ്ങളുമായി ഐശ്വര്യ ലക്ഷ്മി

For full experience, Download our mobile application:
Get it on Google Play

പുറമെ നിന്ന് കാണുന്നത് പോലെ ആവണം എന്നില്ല ഒരു സെലിബ്രിറ്റിയുടെ ലൈഫ്. ലൈം ലൈറ്റില്‍ കാണുന്നതു പോലെ എന്നും നിറങ്ങളും ലൈറ്റും ഉള്ള ജീവിതം ആയിരിക്കില്ല. തന്റെ ജീവിതത്തിലെ ചില അനുഭവങ്ങള്‍ ചിത്രങ്ങളിലൂടെ പങ്കുവെയ്ക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. 2024 ല്‍ ഇത് ഒന്‍പതാമത്തെ മാസത്തിലൂടെയാണ് നമ്മള്‍ കന്നുപോകുന്നത്. ഈ ഒരു വര്‍ഷം ഒന്‍പത് മാസത്തിനിടയില്‍ താന്‍ കടന്നുപോയ ചില അവസ്ഥകളെ കുറിച്ചാണ് ഐശ്വര്യയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ‘ഈ വര്‍ഷം എന്നിലേക്ക് തന്നെ തിരിഞ്ഞു നോക്കുമ്പോള്‍’ എന്ന് പറഞ്ഞാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുന്നത്.

വിഷമത്തോടെ കരഞ്ഞിരിക്കുന്നതും ആശുപത്രിയില്‍ കഴിയേണ്ടി വന്നതും കുറേ ഏറെ വിദേശ യാത്രകളും ഷൂട്ടിങ് ലൊക്കേഷനിലെ ചില നല്ല ഓര്‍മകളും സെല്‍ഫികളും എല്ലാം ഐശ്വര്യ പങ്കുവെച്ച ചിത്രങ്ങളിലുണ്ട്. നായികമാരുടെ നിറങ്ങളില്ലാത്ത മറ്റൊരു ലോകത്തെ നടിയുടെ ഫോട്ടോകളില്‍ കാണാം. എന്നാല്‍ അത് എന്തൊക്കെയാണെന്നും ഏതൊക്കെയാണെന്നുമൊന്നും നടി വിശദീകരിക്കുന്നില്ല. നീ കരുത്തയാണ്, ധൈര്യ ശാലിയാണ്, നീ ഇനിയും മുന്നോട്ടു വരും, വരണം എന്നൊക്കെ പറഞ്ഞ് ഐശ്വര്യ ലക്ഷ്മിയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. കല്യാണി പണിക്കര്‍, അനു ജോസഫ്, വീണ നായര്‍, സംഗീത ചയചന്ദ്രന്‍ തുടങ്ങിയവരും കമന്റ് ബോക്‌സിലുണ്ട്.

2017 ല്‍ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയാരങ്ങേറ്റം കുറിച്ചതാണ് ഐശ്വര്യ ലക്ഷ്മി. എന്നാല്‍ വലിയൊരു കരിയര്‍ ബ്രേക്ക് നല്‍കിയത് ആഷിക് അബുവിന്റെ മായാനദി എന്ന ചിത്രമാണ്. പിന്നീട് വരത്തന്‍, വിജയ് സൂപ്പര്‍ പൗര്‍ണമിയും, കാണെക്കാണെ പോലുള്ള നിരവധി സിനിമകള്‍ ചെയ്തു. അതിനിടയില്‍ തെലുങ്കിലും തമിഴിലും എല്ലാം ഐശ്വര്യ തന്റെ കഴിവ് തെളിയിച്ചിരുന്നു. പാന്‍ ഇന്ത്യന്‍ തലത്തില്‍ ഐശ്വര്യ ലക്ഷ്മി ശ്രദ്ധ നേടിയത് പൊന്നിയന്‍ സെല്‍വന്‍ എന്ന മണിരത്‌നം ചിത്രത്തിലൂടെയാണ്. ഇന്ന് സൗത്ത് ഇന്ത്യന്‍ സിനിമയിലെ പൂങ്കുഴലിയായ നടി തമിഴിലും മലയാളത്തിലും ഒരുപിടി നല്ല സിനിമകളുമായി തിരക്കിലാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി

0
തിരുവനന്തപുരം : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി....

ജോസഫ് ടാജറ്റ് തൃശൂർ ഡിസിസി അധ്യക്ഷൻ

0
തൃശൂര്‍: തൃശൂര്‍ ഡിസിസി അധ്യക്ഷനെ പ്രഖ്യാപിച്ചു. അഡ്വ. ജോസഫ് ടാജറ്റ് അധ്യക്ഷനാകും....

2.50 കോടി രൂപ വിലമതിക്കുന്ന 271 ഐഫോണുകൾ പിടിച്ചെടുത്ത് പോലീസ്

0
ബീഹാറിലെ സസാറാമിൽ, രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ശിവസാഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ...