കോഴിക്കോട് : കരിപ്പൂര്‍ വിമാനാപകടം നടന്ന സ്ഥലം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സന്ദര്‍ശിച്ചു. അതീവ ദുഖകരമായ സംഭവമാണ് വിമാന അപകടമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. മരണപ്പെട്ടവര്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിച്ചു.
അവിചാരിതമായാണ് ഇത്തരം ദുരന്തമുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് വിശദമായ പരിശോധന നടത്തും. നിലവില്‍ ഡിജിസിഎ പരിശോധിക്കുന്നുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് കേന്ദ്രത്തോടൊപ്പം സംസ്ഥാനവും 10 ലക്ഷം രൂപ ധനസഹായമേകും. പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സംസ്ഥാനം വഹിക്കും. സാരമായി പരുക്കേറ്റവര്‍ക്ക് 2 ലക്ഷം രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.