Saturday, July 5, 2025 6:55 am

ഞങ്ങൾ പെൺകുട്ടികളോട് സംസാരിക്കുമ്പോൾ തനിക്കെന്താ അസുഖം ; തിരുവനന്തപുരത്ത് പാരലൽ കോളേജ് പ്രിൻസിപ്പലിൻ്റെ മൂക്കിന്റെ പാലം തകർത്ത് വിദ്യാർത്ഥികൾ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പെൺകുട്ടികളെ ശല്യം ചെയ്തവർക്ക് മുന്നറിയിപ്പ് നൽകിയ പ്രിൻസിപ്പലിനെ മർദ്ദിച്ച് പത്താം ക്ലാസ് വിദ്യാർത്ഥികൾ. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ധനുവച്ചപുരം പാർക്ക് ജംഗ്ഷനിലെ പ്രതിഭ ട്യുട്ടോറിയൽ കോളേജിലാണ് സംഭവം. പാരലൽ കോളേജിലെത്തുന്ന പെൺകുട്ടികളെ എന്നും ശല്യം ചെയ്യുന്ന പുറത്തു നിന്നുള്ള വിദ്യാർത്ഥികൾ ആണ് കോളേജ് പ്രിൻസിപ്പൽ രാജനെ മർദ്ദിച്ചത്. മർദ്ദനത്തിൽ പ്രിൻസിപ്പലിൻ്റെ മൂക്കിൻ്റെ പാലം തകർന്നു. തന്നെ മർദ്ദിച്ച പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾക്കെതിരെ അധ്യാപകൻ പരാതി നൽകിയിരിക്കുകയാണ്.

പഠിക്കാനെത്തുന്ന പെൺകുട്ടികളെ വളരെ നാളുകളായി രണ്ടു പത്താം ക്ലാസ് വിദ്യാർത്ഥികൾ ശല്യം ചെയ്ത് വരികയായിരുന്നു. പെൺകുട്ടികളും അധ്യാപകർക്ക് പരാതി നൽകി. പലതവണ താക്കീത് ചെയ്തെങ്കിലും അവർ പിന്മാറാൻ തയ്യാറായില്ല. പെൺകുട്ടികളും അധ്യാപകരും രക്ഷിതാക്കളും പരാതി നൽകിയതോടെ, വിഷയം ട്യൂട്ടോറിയൽ കോളേജിലെ പ്രഥമ അധ്യാപകനായ വിക്രമന് മുന്നിലെത്തി. കഴിഞ്ഞദിവസം വിദ്യാർത്ഥിനികളെ ശല്യം ചെയ്യാൻ പത്താം ക്ലാസ് വിദ്യാർത്ഥികൾ എത്തിയപ്പോൾ പ്രിൻസിപ്പൽ അവർക്ക് താക്കീത് നൽകിയിരുന്നു. തുടർന്ന് ഇവർ വിക്രമാനുമായി തർക്കത്തിലേർപ്പെട്ടു. ഞങ്ങൾ പെൺകുട്ടികളോട് സംസാരിക്കുമ്പോൾ തനിക്കെന്താ ഇത്ര അസുഖം എന്ന് ചോദിച്ച വിദ്യാർഥികൾ പ്രിൻസിപ്പലിനെ മർദ്ദിക്കുകയായിരുന്നു. തനിക്കു നേരേ നടന്നത് ക്രൂരമായ ആക്രമണമായിരുന്നു എന്ന് പ്രിൻസിപ്പൽ പൊലീസിനോടു പറഞ്ഞു. പ്രിൻസിപ്പൽ വിക്രമൻ നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുകയാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബലക്ഷയമുള്ള ആശുപത്രി കെട്ടിടങ്ങളുടെ റിപ്പോർട്ട് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ഇന്ന് കൈമാറും

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രി കെട്ടിടങ്ങളുടെ സുരക്ഷിതാവസ്ഥ സംബന്ധിച്ച് സ്ഥാപന മേധാവികൾ ആരോഗ്യവകുപ്പ്...

ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ; ഹൈക്കോടതി ജഡ്ജി ഇന്ന് സിനിമ കാണും

0
കൊച്ചി: സെൻസർ ബോർഡ് അനുമതി നിഷേധിച്ച സുരേഷ് ഗോപി ചിത്രം ജാനകി...

തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി

0
തിരുവനന്തപുരം : തുടർചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക് പോയി. പുലർച്ചെ...

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി ; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...