തിരുവനന്തപുരം : നാവായിക്കുളത്ത് 11വയസ്സുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാവായിക്കുളത്ത് സഫീറിന്‍റെ മകൻ അല്‍ത്താഫാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടു കൂടിയാണ് സംഭവം. കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ മറ്റാരും വീട്ടിനുള്ളില്‍ ഉണ്ടായിരുന്നില്ല.സഫിറിന്‍റെ ഓട്ടോറിക്ഷ ക്ഷേത്രക്കുളത്തിനു സമീപം കണ്ടെത്തിയതിനെത്തുടർന്നാണ് സഫീറും മറ്റൊരു മകന്‍ അൻഷാദും കുളത്തില്‍ ചാടി എന്ന സംശയമുണ്ടായത് തുടര്‍ന്ന് നടത്തിയ തിരച്ചിലിൽ സഫിറിന്‍റെ മൃതദേഹം ലഭിച്ചു. മറ്റൊരു മകന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മരണം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി.
വര്‍ക്കലയില്‍ 11 വയസുകാരനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ ; പിതാവിന്‍റെ മൃതദേഹം കുളത്തിൽ , ഇളയ മകനായി തിരച്ചില്‍ തുടരുന്നു
RECENT NEWS
Advertisment