Sunday, May 4, 2025 2:34 pm

രാജ്യത്ത് ആദ്യമായി നിരത്തിലുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിന് 110 വയസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി നിരത്തിലുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിന് 110 വയസ്. കാളിദാസ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത കേരള കാളിദാസൻ എന്നറിയപ്പെട്ടിരുന്ന കേരളവർമ്മ വലിയ കോയിത്തമ്പുരാനാണ് ഒരുപക്ഷേ രാജ്യത്ത് തന്നെ ആദ്യമായി നിരത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ. 1914 സെപ്റ്റംബർ 20ന് വൈക്കത്തമ്പലത്തിൽ ദർശനത്തിനുശേഷം തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ മാവേലിക്കര കുറ്റിത്തെരുവിലായിരുന്നു അപകടം. അദ്ദേഹത്തിൻറെ പ്രിയ ശിഷ്യനും മരുമകനുമായ കേരളപാണിനി എ ആർ രാജരാജവർമ്മയും ഒപ്പമുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. മോട്ടോർ വാഹന വകുപ്പാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ ഓർമ്മ പങ്കുവെച്ചത്.

യുഎസ് നാഷണൽ സേഫ്റ്റി കൗൺസിലിന്റെ കണക്ക് പ്രകാരം1908ൽ അമേരിക്കയിൽ നിരത്തിൽ കൊല്ലപ്പെട്ട ആളുകളുടെ എണ്ണം 751 ആയിരുന്നു. അതേ വർഷമാണ് ഹെൻട്രി ഫോർഡ് അസംബ്ലിലൈൻ പ്രിൻസിപ്പൽ പ്രാവർത്തികമാക്കിക്കൊണ്ട് സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്ക് കാർ വിപ്ലവം തീർക്കുന്നത്. പിന്നെയുള്ള രണ്ടു പതിറ്റാണ്ട് കൊണ്ട് 15 മില്യണിലധികം ഫോർഡ് ടി വാഹനങ്ങൾ മാത്രം നിരത്തിലിറങ്ങി. 1935 ആയപ്പോൾ അമേരിക്കയിൽ റോഡ് അപകടത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37000 ആയി വർധിച്ചു. എന്നാൽ 2020ൽ അമേരിക്കയിൽ നിരത്തിൽ കൊല്ലപ്പെട്ടവർ 36560 പേർ മാത്രമാണ്. 1908ൽ ഒരു മരണം പോലും നടന്നിട്ടില്ലാത്ത ഇന്ത്യയിൽ 2020ൽ മാത്രം കൊല്ലപ്പെട്ടത് 151470 പേരാണ് എന്നറിയുമ്പോഴാണ് എത്ര ഭീതിതമായ വർധനയാണ് ഈ കാര്യത്തിൽ രാജ്യത്ത് ഉണ്ടായിട്ടുള്ളത് എന്ന് മനസിലാകുന്നതെന്ന് എംവിഡി പറയുന്നു. 1970 കളോട് കൂടിത്തന്നെ ഏതാണ്ട് എല്ലാ വികസിത രാഷ്ട്രങ്ങളുടെയും റോഡ് അപകടം മരണനിരക്ക് താഴോട്ട് വരാൻ തുടങ്ങി. എന്നാൽ മരണത്തിന്റെ കാര്യത്തിൽ എതിരാളി പോലും ഇല്ലാതെ ഇന്ത്യ ഉയരങ്ങൾ താണ്ടുകയാണ്. റോഡ് സുരക്ഷയുടെ കാര്യത്തിലുള്ള കുറ്റകരമായ നിസ്സംഗത വെടിയണമെന്നും എംവിഡി ഓർമ്മിപ്പിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്ല​സ് വ​ൺ പ്ര​വേ​ശ​ന ഏ​ക​ജാ​ല​ക സം​വി​ധാ​നം പ​രി​ഷ്ക​രി​ക്ക​ണം : എ​ച്ച്എ​സ്എ​സ്ടി​എ

0
പ​ത്ത​നം​തി​ട്ട : പ്ല​സ് വ​ൺ പ്ര​വേ​ശ​ന ഏ​ക ജാ​ല​ക സം​വി​ധാ​നം...

ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ

0
ഇടുക്കി: ഇടുക്കിയിൽ സർക്കാർ പരിപാടിയിൽ വേടൻ എത്തും. വിവാദത്തെ തുടർന്ന് മാറ്റിവച്ച...

ക​ല്ലേ​ലി എ​സ്റ്റേ​റ്റ് റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​ട്ടാ​ന ഓ​ടി​ച്ചു വീണ് ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്

0
കോ​ന്നി : ക​ല്ലേ​ലി എ​സ്റ്റേ​റ്റ് റ​ബ​ർ തോ​ട്ട​ത്തി​ൽ കാ​ട്ടാ​ന ഓ​ടി​ച്ചു...

ജംഷഡ്പൂരിൽ സർക്കാർ ആശുപത്രിയുടെ ഇടനാഴി തകർന്ന് രണ്ടു മരണം

0
റാഞ്ചി: ജാർഖണ്ഡിലെ ജംഷഡ്പൂരിൽ സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയുടെ ഇടനാഴിയുടെ ഒരു ഭാഗം...