കോഴിക്കോട് : കൊടുവള്ളിയിൽ വൻ ലഹരിശേഖരം പിടിച്ചു. ആറ് ലക്ഷത്തിലധികം രൂപ വിലവരുന്ന 11000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് കൊടുവള്ളി പോലീസ് പിടികൂടിയത്. കൊടുവള്ളി മടവൂര്‍മുക്ക് കിഴക്കേ കണ്ടിയില്‍ മുഹമ്മദ് മുഹസിന്റെ (33) വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 9750 പാക്കറ്റ് ഹാന്‍സ്, 1250 പാക്കറ്റ് കൂള്‍ ലിപ് എന്നിവ പിടിച്ചെടുത്തത്. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് വീട്ടില്‍ പോലീസ് പരിശോധന നടത്തിയത്. മുഹമ്മദ് മുഹസിന്റെ നരിക്കുനിയിലുള്ള ചെരുപ്പു കടയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് പോലീസ് നടത്തിയ പരിശോധനയില്‍ 890 പാക്കറ്റ് ഹാന്‍സ് പിടികൂടിയിരുന്നു. തുടര്‍ന്ന് പോലീസ് അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതില്‍നിന്നാണ് വീട്ടില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ സൂക്ഷിച്ചതായുള്ള വിവരം ലഭിച്ചത്.
നരിക്കുനിയില്‍ ചെരുപ്പുകടയുടെ മറവിലായിരുന്നു ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്നത്. മൂന്ന് മാസം മുന്‍പാണ് നരിക്കുനിയില്‍ ചിക്കാഗോ ഫൂട് വെയർ ആന്‍ഡ് ബാഗ്സ് എന്ന സ്ഥാപനം ആരംഭിച്ചത്. നരിക്കുനിയില്‍നിന്ന് പിടികൂടിയ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് രണ്ടര ലക്ഷം രൂപ വില വരും. കര്‍ണ്ണാടകയില്‍നിന്ന് ലോറിയിൽ എത്തിക്കുന്ന ഹാന്‍സ് കോഴിക്കോട് ജില്ലയിലെ മൊത്ത, ചില്ലറ വില്‍പ്പനക്കാര്‍ക്ക് ഇയാളാണ് വിതരണം ചെയ്യുന്നത്. മുന്‍പും സമാനമായ രീതിയില്‍ കുന്നമംഗലം പോലീസ് ആരാമ്പ്രത്തുള്ള ഇയാളുടെ സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന് ഹാന്‍സ് പിടികൂടിയിരുന്നു. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ അഭിലാഷ് കെ.പി, എ എസ് ഐമാരായ ബിജേഷ്, സുനിത, സീനിയര്‍ സിപിഒമാരായ അനൂപ് തറോല്‍, രതീഷ്, വിപിന്‍ദാസ്, സി പി ഒ മാരായ ശ്രീനിഷ്, അനൂപ് തുടങ്ങിയവര്‍ ചേര്‍ന്നാണ് പിടികൂടിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.