തിരുവനന്തപുരം : പകര്‍ച്ചവ്യാധികള്‍ പിടിമുറിക്കിയ മഴക്കാലത്ത് സംസ്ഥാനത്ത് ജീവന്‍ നഷ്ടമായത് 113 പേര്‍ക്ക്. ജൂണ്‍ ഒന്ന് മുതല്‍ ഇന്നലെ വരെയുള്ള കണക്കാണിത്. സാധാരണ പകര്‍ച്ചപനിയ്ക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി,എച്ച്1 എന്‍1, സിക്ക എന്നിവയാണ് മരണകാരണങ്ങള്‍. 3,80,186 പേരാണ് ഇക്കാലയളവില്‍ ചികിത്സതേടിയത്. എലിപ്പനി കാരണമാണ് മരണങ്ങള്‍ ഏറെയും സംഭവിച്ചത്. 37 ദിവസത്തിനിടെ 54 പേരാണ് ഡെങ്കിപ്പനി കാരണം മരിച്ചത്. ഈ വര്‍ഷം ഇതുവരെ 65 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ഇതില്‍ ഭൂരിഭാഗവും ഒരു മാസത്തിനുള്ളിലാണെന്നത് ആരോഗ്യപ്രവര്‍ത്തകരെ ആശങ്കപ്പെടുത്തുന്നു. കൊതുക് നിര്‍മാര്‍ജനത്തിലെ പാളിച്ചയും മഴക്കാല പൂര്‍വശുചീകരണവും ഡ്രൈഡേയും കാര്യക്ഷമമാകാത്തതാണ് ഡെങ്കി ശക്തിപ്രാപിക്കാന്‍ കാരണം.
അതേസമയം ആലപ്പുഴയില്‍ അപൂര്‍വ രോഗം ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും പൂര്‍ണമായും ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. കുട്ടിയുടെ രോഗാവസ്ഥ സംബന്ധിച്ച് അറിയിപ്പ് മെഡിക്കല്‍ കോളേജില്‍ നിന്ന് ലഭിച്ചയുടൻ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ നടത്തി. ആശങ്ക വേണ്ടെന്നും രോഗത്തിന്റെ മരണനിരക്ക് 100 ശതമാനത്തിനടുത്താണെന്നിരിക്കെ ജാഗ്രത വേണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033