തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വര്‍ധനവ് സംബന്ധിച്ച പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചു. ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ ധനകാര്യ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉപസമിതിയെ മന്ത്രിസഭ നിയോഗിച്ചു. മൂന്നംഗ സെക്രട്ടറി തല സമിതിയെയാണ് നിയോഗിച്ചത് . ധനകാര്യവകുപ്പ് അഡിഷണല്‍ചീഫ് സെക്രട്ടറിയാണ് സമിതിയുടെ അധ്യക്ഷന്‍.
ഒരുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം ഇതിന്‍റെ അടിസ്ഥാനത്തിലാവും ഏപ്രിലില്‍ പുതുക്കിയ ശമ്പളം നല്‍കുക. കമ്മിഷന്‍റെ ശുപാര്‍ശ അനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 23,000 ആയും ഏറ്റവും ഉയര്‍ന്ന ശമ്പളം 1,66,800 ആയും ഉയര്‍ത്തണം. കുറഞ്ഞ ഇന്‍ക്രിമെന്‍റ് 700 രൂപയും കൂടിയത് 3400 ആകും വിധമാണ് നിര്‍ദേശം.